ADVERTISEMENT

സയൻസ് കൗൺസിൽ യുകെയിൽ നിന്ന് ചാർട്ടേർഡ് ശാസ്ത്രജ്ഞൻ പുരസ്‌കാരത്തിന് അർഹനായി ഷിനു യോഹന്നാൻ. ശാസ്ത്രസാങ്കേതിക മേഖലയിൽ ഉള്ള ഗവേഷണ മികവിന്റെയും, പ്രവർത്തി പരിചയത്തിന്റയും അടിസ്ഥാനത്തിലാണ് സയൻസ് കൗൺസിലും, ഇൻസ്റ്റിട്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും ഈ അംഗീകാരം നൽകിയത്. ചാർട്ടേഡ് എഞ്ചിനീയർ, ഇന്റർനാഷണൽ പ്രൊഫെഷണൽ എഞ്ചിനീയർ തുടങ്ങിയ അംഗീകാരങ്ങൾ എഞ്ചിനീയറിങ് കൗൺസിലിൽ നിന്നും ലഭിച്ചിട്ടുണ്ട്. 

ടർബോ പവർ സിസ്റ്റം, യുകെയിൽ  ഗവേഷണ വികസന വകുപ്പിൽ പ്രിൻസിപ്പൽ എഞ്ചിനീയർ ആയി ജോലി ചെയ്തുകൊണ്ടിരിക്കുന്നു. മഹാത്മാ ഗാന്ധി സർവകലാശാലയിൽ നിന്ന് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിൽ ബിരുദവും (ബി. ടെക്), കേരള സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും (എം.ടെക് ) നേടിയിട്ടുണ്ട്. കോന്നി നെടുങ്ങോട്ട് വില്ലയിൽ യോഹന്നാന്റെയും മോനി യോഹന്നാന്റെയും മകനാണ്. ഭാര്യ: ഒഴുമണ്ണിൽ സ്നേഹ.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com