ADVERTISEMENT

ചങ്ങനാശ്ശേരി∙ ലഹരിയ്‌ക്കെതിരെ അണിനിരക്കുക എന്ന സന്ദേശം നൽകി സർഗക്ഷേത്ര നടത്തുന്ന ജീബി മരത്തണിൻറെ ഭാഗമായി ആയിരത്തോളം കുട്ടികൾ കേരളത്തിൻറെ മാതൃകയിൽ സ്കൂൾ ഗ്രൗണ്ടിൽ അണിനിരക്കുകയും  ലഹരിയ്‌ക്കെതിരെ പ്രതിജ്ഞ എടുക്കകയും ചെയ്‌തു. ശിശു സൗഹാർദ ലഹരി വിരുദ്ധ കേരളം എന്ന ആശയം മുൻനിർത്തി ആണ് കുട്ടികൾ ശിശുദിനം ആഘോഷിച്ചത്.

സർഗക്ഷേത്ര ഡയറക്ടർ  ഫാ. അലക്സ് പ്രായിക്കളം സി.എം.ഐ , പ്ലാസിഡ് വിദ്യ വിഹാർ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. സ്കറിയ എതിരേറ്റ് സി.എം.ഐ, സിബിച്ചൻ തരകൻ പറമ്പിൽ, തോമസ് മാത്യു, വർഗീസ്  ആന്റണി, വി.ജെ.ലാലി എന്നിവരുടെ നേതൃത്വത്തിൽ ആണ് കുട്ടികൾ കേരളം സൃഷ്‌ടിച്ചത്‌. ലഹരിയ്‌ക്കെതിരെ കുട്ടികൾ സ്വീകരിക്കേണ്ട ജാഗ്രതയെക്കുറിച്ചും മുൻകരുതലിനെക്കുറിച്ചും സ്കൂൾ പ്രിൻസിപ്പൽ ഫാ. സ്കറിയ എതിരേറ്റ് സി.എം.ഐ സന്ദേശം നൽകി.

ലഹരിയ്‌ക്കെതിരെ പൊതുസമൂഹം ജാഗ്രത പുലർത്തുകയും  ഇത്തരം മാതൃകകൾ ഉയർന്നു വരേണ്ടതും ഇന്നിൻ്റെ ആവശ്യമാണ്. വിദ്യാർഥികളുടെ ഇടയിൽ നിന്ന് ഉയർന്നു വന്ന ആശയത്തെ സ്കൂൾ മാനേജ്മെന്റും സർഗക്ഷേത്രയും ഏറ്റെടുക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com