ADVERTISEMENT

മണ്ണാർക്കാട്∙ എംഇഎസ് കല്ലടി കോളജിലെ റൈറ്റേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ കഥാചർച്ച  സംഘടിപ്പിച്ചു. സ്റ്റാഫ് കോഡിനേറ്റർ മുഷ്താഖ് സികെയും കവിയും  അധ്യാപകനുമായ ഡോ. ശ്രീനിവാസനും സംബന്ധിച്ചു. എൻ എസ് മാധവന്റെ തിരുത്ത് എന്ന കഥയെ അധികരിച്ചായിരുന്നു കഥാചർച്ച.

ഇത്തരം ചർച്ചകൾ  വിദ്യാർഥികളുടെ സാമൂഹികമായ നിരീക്ഷണങ്ങളിലും കാഴ്ചപ്പാടുകളിലും സ്വാധീനം ചെലുത്തുമെന്നും അതുവഴി  ഉന്നതമായ  ബോധമണ്ഡലങ്ങളിൽ വിഹരിക്കാൻ സാധിക്കുമെന്നും മുഷ്താഖ് സികെ പറഞ്ഞു. എഴുത്തും വായനയും ഏറ്റവും നല്ല വ്യായാമമാണെന്നും അത് ചിന്തയെ ജീവോന്മുഖമായി നിലനിർത്താൻ സഹായിക്കുമെന്നും ഡോ ശ്രീനിവാസൻ അഭിപ്രായപ്പെട്ടു.

തിരുത്ത് എങ്ങനെ വർത്തമാന കാലത്തും പ്രസക്തമായി നിലനിൽക്കുന്നെന്ന് ചർച്ചയിൽ പങ്കെടുത്ത വിദ്യാർഥികൾ വിശദീകരിച്ചു. അബ്ദുസ്സമദ് സിപി സ്വാഗതവും  ഹന നജ ആശംസയും ദിവ്യ എസ് നന്ദിയും പറഞ്ഞു. ലമീഹ്, അജ്മൽ, ഷാഹിദ് സമീൽ, യഹ്‌കൂബ്, ഹസ്ന തസ്‌നീം തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുക്കുകയും തങ്ങളുടെ വായനകൾ  അവതരിപ്പിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com