ADVERTISEMENT
സോഷ്യൽ മീഡിയ കൂട്ടായ്മയായ വോയ്സ്‌ ഓഫ് ആർപ്പൂക്കരയും  വില്ലൂന്നി പള്ളി  യുവദീപ്തി എസ്എംവൈഎമ്മും ചേർന്ന് ആർപ്പൂക്കര വില്ലൂന്നി കവലയിൽ കോൺവെക്സ് മിററും സൈൻ ബോർഡും സ്ഥാപിച്ചു. ഏറ്റവും വാഹന തിരക്കും കൂടുതൽ അപകട സാധ്യതയുമുള്ള  ആർപ്പൂക്കരയിലെ പ്രധാന ജംഗ്ഷനുകളിൽ ഒന്നാണ് ഇവിടം. കൈപ്പുഴ, മാന്നാനം, കരിപ്പൂത്തട്ട് , തൊണ്ണംകുഴി എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ഒന്നിക്കുന്ന കവലയിലാണ് സൈൻ ബോർഡും മിററും സ്‌ഥാപിച്ചിരിക്കുന്നത്.  വില്ലൂന്നി പള്ളി അസിസ്റ്റന്റ് വികാരി ഫാദർ ട്വിങ്കിൾ പ്ലാക്കുഴി ഞായറാഴ്ച രാവിലെ ഉദ്ഘാടനം നിർവഹിച്ച് നാടിന് സമർപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com