ADVERTISEMENT
കോഴിക്കോട്∙ മിഠായിത്തെരുവ് സാഹിത്യ കൂട്ടായ്മയുടെ മൂന്നാം വാർഷികം കോഴിക്കോട് ബീച്ചിൽ വെച്ച് ശനിയാഴ്ച വൈകീട്ട് നടന്നു. എഴുത്തുകാരിയുംസാമൂഹ്യ പ്രവർത്തകയുമായ റുക്സാന കക്കോടി സ്വാഗതം ആശംസിച്ച ചടങ്ങിൽ കാർട്ടൂണിസ്റ്റും കവിയുമായ കരുണാകരൻ പേരാമ്പ്ര ആധ്യക്ഷം നിർവഹിച്ചു. സാഹിത്യ സാംസ്കാരിക പരിസ്ഥിതി പ്രവർത്തകനായ വത്സൻ നെല്ലിക്കോടിനെ  സംഘടനയ്ക്കു വേണ്ടി മൊഴി ഓൺലൈൻ പ്രസാധകനായ പ്രിയവർധൻ ആദരിച്ചു. വത്സൻ നെല്ലിക്കോട് റുക്സാന കക്കോടിയുടെ " ഒരു കോയിക്കോടൻ കിസ്സ " പ്രകാശനം ചെയ്തു.

ബക്കർ കല്ലോട് കവിതകളെയും , കവികളെയും കുറിച്ചു പ്രിയവർദ്ധൻ "സാഹിത്യത്തിൽ ഇന്ന് " എന്ന വിഷയത്തെ കുറിച്ചും പ്രഭാഷണം നിർവഹിച്ചു.  കബീർ സലാല "മിഠായിത്തെരുവിന്റെ "മാഹാത്മ്യത്തെ കുറിച്ച് സംസാരിച്ചു.  കവികളായ രഷ്മനിഷാദ്, ആരിഫ അബ്ദുൾ ഗഫൂർ ,ബിന്ദു ശിവാനന്ദ്, ഗിരിജ കെ നായർ, പത്മ റഹീം, സുനില സി  ജോസ്, തുടങ്ങിയവർ കവിത ആലപിച്ചു. അഷ്റഫ് വാണിമേൽ മത്സര വിജയിക്ക് സമ്മാനം നൽകി ആദരിച്ചു. രഷ്മനിഷാദ് നന്ദി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com