ADVERTISEMENT

കോഴിക്കോട്: രണ്ടാമത് ലിറ്റാർട്ട് കഥാപുരസ്‌കാരം അമൃത എ. എസ്സിന്. പി.കെ പാറക്കടവ്, ഡോ. സുനീത ടി.വി, ഡോ. സി ഗണേഷ് എന്നിവരടങ്ങിയ ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത്. മുന്നൂറോളം എൻട്രികളിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട പത്ത് കഥകളിൽ നിന്നാണ് അമൃത എ. എസ് എഴുതിയ 'ഫോബിയ' എന്ന കഥ തെരഞ്ഞെടുക്കപ്പെട്ടത്.

പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കോഴിക്കോട് വെച്ച് പിന്നീട് സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്‌കാരദാനം നിർവഹിക്കുമെന്ന് ലിറ്റാർട്ട് ബുക്സ് എക്സിക്യൂട്ടീവ് എഡിറ്റർ നിധിൻ വി. എൻ. അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com