സോളമൻസ് ജിമ്മിന്റെ ലഹരി വിരുദ്ധ ക്യാംപയ്ൻ ഉദ്ഘാടനം

Mail This Article
കോട്ടയം∙ കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന സോളമൻസ് ജിമ്മിന്റെ ലഹരി വിരുദ്ധ ക്യാംപയ്ൻ "സേ നോ ടു ഡ്രഗ്സ്... സേ യേസ് ടു ഫിറ്റ്നെസ്സ്" ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുൻ മന്ത്രി കെ സി ജോസഫ് നിർവഹിച്ചു. മലങ്കര ഓർത്തഡോക്സ് സഭ പിആർഒ ഫാ. മോഹൻ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. സോളമൻസ് ജിമ്മിന്റെ ലഹരി വിരുദ്ധ ക്യാപയ്ന്റെ പ്രോഗ്രാം കോർഡിനേറ്ററും സോളമൻസ് ജിം ഉടമയും ജിമ്മിന്റെ മുഖ്യ പരിശീലകനുമായ സോളമൻ തോമസ് ഒരു വർഷം നീളുന്ന പ്രവർത്തനങ്ങളുടെ മാർഗരേഖ സ്വാഗത പ്രസംഗത്തിൽ അവതരിപ്പിച്ചു.
"സേ നോ ടു ഡ്രഗ്സ്... സേ യേസ് ടു ഫിറ്റ്നെസ്സ്" എന്നതിന്റെ അടിസ്ഥാനത്തിൽ ഫൊട്ടോഗ്രാഫി മത്സരവും ചിത്രരചന മത്സരവും സാഹസിക യാത്രയും ടൂവീലർ റാലിയും പഠനയാത്രയും സംഘടിപ്പിക്കുമെന്ന് സോളമൻ തോമസ് പറഞ്ഞു. പി ടി എബ്രഹാം പാറയിൽ അധ്യക്ഷ പ്രസംഗം നടത്തി.കോട്ടയം എക്സൈസ് സർക്കിൾ ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ സുമോദ് പി എസ് ബോധവത്കരണ ക്ലാസ് നടത്തി.
വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോമൻകുട്ടി വി ടി, വിജയപുരം ഗ്രാമപഞ്ചായത്ത് മെമ്പർ ലിബി മുളന്താനത്ത് തുടങ്ങിവർ ആശംസ പ്രസംഗം നടത്തി.ആശംസ ഗാനം ശിവം സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ഡയറക്ടറുമായ സഞ്ജയ് എൻ യുവും, ആശംസ നൃത്തം സോളമൻസ് ജിമ്മിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ക്രിസ്റ്റീൻ ആൻ രാജേഷ് മാത്യുവും(10 വയസ്സ്) അവതരിപ്പിച്ചു.