ADVERTISEMENT

മുക്കം : നീതി നിഷേധങ്ങളിൽ നിശബ്ദരാകില്ല, വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്ചയില്ല എന്ന മുദ്രാവാക്യത്തോടെ യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ സമ്മേളനം മേയ്  5,6,7,8  തീയതികളിൽ മുക്കത്ത് വച്ച് നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് ആർ. ഷഹിനും സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ധനീഷാലും അറിയിച്ചു. സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ വൈശാഖ് കണ്ണോറയും ഇ.കെ. ശീതൾരാജും നയിക്കുന്ന പതാക ജാഥ, നസീം പെരുമണ്ണയും ജൗഹർ പൂമംഗലവും നയിക്കുന്ന കൊടിമര ജാഥ,  ശ്രീയേഷ് ചെലവൂർ നയിക്കുന്ന ഛായാചിത്ര ജാഥ എന്നിവ 5 ന് വൈകിട്ട് അഗസ്ത്യമുഴിയിൽ സംഗമിച്ച് ഒന്നായി സമ്മേളന നഗരിയിൽ സമാപിക്കും. 

സമ്മേളനത്തോടനുബന്ധിച്ച് 6 ന് ഉച്ചയ്ക്ക് 3 ന് നടക്കുന്ന വിദ്യാർഥി സംഗമം എൻഎസ് ദേശീയ ജന. സെക്രട്ടറി കെ.എം.അഭിജിത്ത് ഉദ്ഘാടനം ചെയ്യും. 7ന്  വൈകിട്ട് 4 ന് യുവജന റാലി അഗസ്ത്യമുഴി തിരുവമ്പാടി റോഡിൽ നിന്നാരംഭിക്കും. തുടർന്ന് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് നഗരിയിൽ നടക്കുന്ന പൊതു സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് അഡ്വ കെ.പ്രവീൺകുമാർ , കെപിസിസി ജന . സെക്രട്ടറി പി.എം. നിയാസ് , യൂത്ത് കോൺഗ്രസ് ദേശീയ ജന . സെക്രട്ടറി രമ്യ ഹരിദാസ് എംപി, സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, ജന . സെക്രട്ടറി രാഹുൽ മാങ്കൂട്ടം തുടങ്ങിയവർ പങ്കെടുക്കും. 

8ന് ഉച്ചയ്ക്ക് 2.30 ന് പ്രതിനിധി സമ്മേളനം കാരശ്ശേരി ഉദയഗിരി ഓഡിറ്റോറിയത്തിൽ വച്ച്  (പി.കെ.അഭിജിത്ത് നഗറിൽ)  കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കെപിസിസി വൈസ് പ്രസിഡന്റ് എം.ലിജു, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥൻ , കെപിസിസി ജന. സെക്രട്ടറി കെ.ജയന്ത് , കെ.സി.അബു , എൻ.സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുക്കും . ജില്ലാ സമ്മേളനത്തിനു ശേഷം മേയ് 23 മുതൽ 26 വരെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ കോഴിക്കോട് നിന്ന് വൻ യുവജന പങ്കാളിത്തം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നു . പത്രസമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി  വി.പി. ദുൽഖിഫിൽ, ജില്ലാ ജന.സെക്രട്ടറി സൂഫിയാൻ ചെറുവാടി എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com