ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹി കലാപത്തിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് യോജിച്ചു പ്രവർത്തിക്കാൻ മുസ്‍ലിം സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. 

പരസ്പരം ആശയവിനിമയം നടത്തിയാവും പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോവുക. ഫീൽഡ് സർവേ, വിവര ശേഖരണം എന്നിവയുടെ കാര്യത്തിലും സഹകരിക്കും. അഗതികൾക്കു വേണ്ടി ഹോം കെയർ പദ്ധതി ആരംഭിക്കും. ഓർഫൻ കെയർ പദ്ധതി പരസ്പര ധാരണയോടെ വിപുലീകരിക്കും. കലാപത്തിൽ നശിപ്പിക്കപ്പെട്ട പള്ളികളുടെ പുനർനിർമാണ പ്രവർത്തനങ്ങൾ ഊർജിതമാക്കുവാനും തീരുമാനിച്ചു. അഡ്വ. ഹാരിസ് ബീരാൻ അധ്യക്ഷത വഹിച്ചു. 

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സി.കെ. സുബൈർ, അഡ്വ. ഫൈസൽ ബാബു, ഷിബു മീരാൻ, നൗഫൽ ഖുദ്‍റാൻ, നൗഷാദ് സഖാഫി, പി.കെ. നൗഫൽ, സലീൽ ചെമ്പയിൽ, അഡ്വ. മർസൂക് ബാഫഖി, ഖാലിദ് മാങ്കാവിൽ, പി.പി. ജിഹാദ്, മൻസൂർ കട്ടാനം, അജ്മൽ മുഫീദ്, മുഹമ്മദ് സാലിഖ്, നൗഷാദ് ഹുദവി, അഡ്വ. അബ്ദുല്ല നസീഹ്, ഫവാസ് മാവൂർ, മുഹമ്മദ് ഹലീം എന്നിവർ പങ്കെടുത്തു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com