ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് 19 രോഗ ചികിത്സയ്ക്കായി ഡൽഹി സർക്കാർ ആശുപത്രികൾ‌ക്ക് ഗൗതം ഗംഭീർ  എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനു‌വദിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനാണ് ഇക്കാര്യം വ്യക്തമാക്കി കത്തയച്ചത്. നില‌വിലെ സാഹചര്യം നേരിടാനും കൂടുതൽ സൗകര്യങ്ങളൊരുക്കാനും പണം ഉപയോഗി‌ക്കാമെന്ന് ഈസ്റ്റ് ഡൽഹി എംപിയായ അദ്ദേഹം വ്യക്തമാക്കി. 

കേന്ദ്ര–സംസ്ഥാന സർക്കാരുകൾ നൽകുന്ന നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ജനതാ കർഫ്യൂവായി ആഹ്വാനം ചെ‌യ്ത ഞായറാഴ്ച വൈകിട്ട് ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങിയതോടോയായിരുന്നു കടുത്ത വിമർശനവുമായി ഗൗതം ഗംഭീർ രംഗത്തെത്തിയത്. 

ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു: ഒന്നുകിൽ കുടുംബവുമൊത്ത് വീട്ടിൽ ക്വാറന്റീനിലാകൂ. അല്ലെങ്കിൽ ജയിലിൽ പോക‌ൂ. സമൂഹത്തിന് ഒരു ഭീഷണിയായി നിങ്ങൾ മാറരുത്. നമ്മുടെ നിലനിൽപിനു വേണ്ടിയാണ് ഈ പൊരുതുന്നത്, ഉപജീവനത്തിനു വേണ്ടിയല്ല. സർക്കാരിന്റെ നിർദേശങ്ങൾ പിന്തുടരൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com