ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ്–19 ന്റെ നിയന്ത്രണങ്ങൾക്കിടയിലും പച്ചക്കറി കടകൾ തുറന്നു പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് ആശ്വാസമാവുന്നു. എന്നാൽ പച്ചക്കറി വരവു കുറയുകയും കോവിഡ് ഭീതി കാരണം വിൽപന കുറയുകയും ചെയ്താൽ പച്ചക്കറി കടകൾ എത്രകാലം തുറന്നു പ്രവർത്തിക്കുമെന്ന ആശങ്ക ശക്തമാണ്.പച്ചക്കറി വിൽക്കുന്ന കടകൾക്കു തുറന്നു പ്രവർത്തിക്കാമെന്നു സർക്കാർ‌ അറിയിച്ചിട്ടുണ്ട്. പച്ചക്കറി ചന്തകളിൽ ഉന്തുവണ്ടികളിലുള്ള വിൽപന ഡൽഹിയിലെ പല സ്ഥലത്തും നിലച്ചിട്ടുണ്ട്. 

ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇത്. എന്നാൽ കോളനികൾക്കു സമീപം സ്ഥിരമായി ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്നവരും കോളനികൾ കയറിയിറങ്ങി പച്ചക്കറി കച്ചവടം നടത്തുന്നവരും ഇപ്പോഴും സജീവമാണ്. കടകളിലൂടെയുള്ള പച്ചക്കറി വിൽപനയും നടക്കുന്നുണ്ട്. പഴയതുപോലുള്ള വിൽപന നടക്കാത്തതിനാൽ പച്ചക്കറി കർഷകരും ആശങ്കയിലാണ്. ഒരാഴ്ചത്തേക്കുള്ള പച്ചക്കറികൾ പലരും വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. എന്നാൽ, 31വരെയുള്ള നിരോധനാജ്ഞ ഏതെങ്കിലും കാരണവശാൽ നീളുകയാണെങ്കിൽ പച്ചക്കറി വിൽപനയെയും ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com