ADVERTISEMENT

ന്യൂഡൽഹി∙ ലോക്ഡൗൺ നാലാം ഘട്ടത്തിൽ പ്രഖ്യാപിച്ച ഇളവുകൾക്കു പിന്നാലെ നഗരത്തിൽ പലയിടത്തും  വാഹനങ്ങളുടെ തിരക്കും വൻ ഗതാഗതക്കുരുക്കും. ഡൽഹി– ഗുരുഗ്രാം, ഡൽഹി– നോയിഡ അതിർത്തികളിലാണു ഗതാഗതക്കുരുക്ക് രൂക്ഷമായത്. ഓഫിസുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കു പോകാൻ ആയിരങ്ങൾ നിരത്തിലിറങ്ങിയതോടെ ഏകദേശം 2 മാസത്തിനു ശേഷം റോഡുകളിൽ വീണ്ടും വാഹനങ്ങൾ നിറഞ്ഞു. മെട്രോ– ബസ് സർവീസുകൾ പുനരാരംഭിക്കാത്തതിനാൽ കാറുകളിലും ഇരുചക്രവാഹനങ്ങളിലുമാണ് ജനങ്ങൾ ലക്ഷ്യസ്ഥാനങ്ങളിലെത്തിയത്.

ഡൽഹി– നോയിഡ പാതയിലുള്ള ഡിഎൻഡി ഫ്ലൈ‍വേയിൽ രാവിലെ മുതൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. അതിർത്തി ചെക്പോസ്റ്റുകളിൽ പൊലീസ് പാസുകൾ പരിശോധിക്കുന്നതു കാരണം വാഹനനിര 1 കിലോമീറ്റർ ദൂരം വരെ നീണ്ടു. ഡൽഹി– ഗുരുഗ്രാം പാതയിലും സെൻട്രൽ ഡൽഹി ഉൾപ്പെടെയുള്ള മറ്റു ഭാഗങ്ങളിലും ഒട്ടേറെ വാഹനങ്ങൾ നിരത്തിലിറങ്ങി. സൈക്കിൾ റിക്ഷകൾ, ഇ–റിക്ഷകൾ, ഓട്ടോറിക്ഷകൾ, ടാക്സികൾ തുടങ്ങിയയെല്ലാം നിരത്തിൽ വീണ്ടും സജീവമായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com