ADVERTISEMENT

ന്യൂഡൽഹി ∙ ആരോഗ്യപ്രവർത്തകർക്കു കോവിഡ് രോഗം ബാധിച്ചാൽ വിശദീകരണം നൽകണമെന്ന വിചിത്ര നിർദേശവുമായി സംസ്ഥാന സർക്കാർ. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ അഞ്ഞൂറിലേറെപ്പേർക്കു രോഗം ബാധിച്ചതിനു പിന്നാലെയാണു സംസ്ഥാന സർക്കാരിന്റെ ഈ നിലപാട്. ആരോഗ്യപ്രവർത്തകർക്കു ഇനി മുതൽ 14 ദിവസത്തെ ക്വാറന്റീനുമില്ലെന്നും സംസ്ഥാന സർക്കാരിന്റെ പുതിയ നിർദേശത്തിൽ വ്യക്തമാക്കുന്നു. 

ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നൽകിയിരിക്കുന്ന മാർഗനിർദേശം കൃത്യമായി പാലിക്കാത്തതിനെ തുടർന്നാണു ആരോഗ്യപ്രവർത്തകരിൽ രോഗം ബാധിക്കുന്നതെന്നാണു സംസ്ഥാന സർക്കാരിന്റെ പുതിയ കണ്ടെത്തൽ. 

ഡോക്ടർമാരും നഴ്സുമാരും ക്വാറന്റീനിലാകുന്നതു ആശുപത്രികളിലെ പ്രവർത്തനം തടസപ്പെടാൻ കാരണമാകുന്നു. ജീവനക്കാർക്കു ആവശ്യത്തിനു സുരക്ഷാ കിറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാണ്. എന്നിട്ടും രോഗം പടരുന്നുണ്ടെന്നും അതു ജീവനക്കാരുടെ അനാസ്ഥ കാരണമാണെന്നുമാണു വിശദീകരണം. അതിനാൽ ആർക്കെങ്കിലും കോവിഡ് ബാധിച്ചാൽ അതിന്റെ കാരണം രേഖാമൂലം നൽകണമെന്നും സംസ്ഥാന സർക്കാർ നിർദേശിച്ചിരിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com