ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്ന ഇൻഫ്രാറെഡ് ഗൺ തെർമോമീറ്ററുകളുടെ പ്രവ‍ർത്തനം ചൂടു കനത്തതോടെ താളംതെറ്റുന്നു. ഡൽഹിയിലെ കൊടുംചൂടിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഇത്തരം പല ഉപകരണങ്ങളും പ്രവർത്തന രഹിതമായി. ശരീരോഷ്മാവ് പരിശോധിക്കാൻ നെറ്റിക്കു നേരെ പിടിച്ച് ഉപയോഗിക്കുന്ന തെർമോമീറ്ററുകൾ ചൂട് 40 ഡിഗ്രിക്കു മുകളിലായാൽ പ്രവർത്തിക്കാത്ത സ്ഥിതിയാണ്. ഡൽഹിയിൽ ചൂട് 47 ഡിഗ്രി വരെ ഉയർന്നു കഴിഞ്ഞു.

റസിഡൻഷ്യൽ കോളനികൾ, വലിയ മാർക്കറ്റ് കോംപ്ലക്സുകൾ എന്നിവിടങ്ങളിൽ ഇതു വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലും ഉപകരണം പ്രയോജനപ്പെടുത്തുന്നു. ചൂടിൽ പ്രവർത്തനം നിലയ്ക്കുകയോ തെറ്റായ റീഡിങ് നൽകുകയോ ആണു സംഭവിക്കുന്നത്. ഗുണനിലവാരമില്ലാത്ത തെർമൽ സ്കാനറുകൾ വിപണിയിൽ വ്യാപകമാവുന്നതായും സംശയമുയർന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com