ADVERTISEMENT

ന്യൂഡൽഹി ∙ വെട്ടുകിളികൾ വ്യോമഗതാഗതത്തിനും ഭീഷണിയാവാൻ സാധ്യതയെന്നു ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മുന്നറിയിപ്പ്. രാജസ്ഥാൻ, പഞ്ചാബ്, ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കൃഷിയിടങ്ങളിൽ വ്യാപക നാശം സൃഷ്ടിച്ച വെട്ടുകിളികൾ ഡൽഹിയിലേക്കും എത്താനുള്ള സാധ്യത മുൻനിർത്തി സ്വീകരിക്കേണ്ട മുൻകരുതലുകൾ ഡി‍ജിസിഎ വിശദീകരിച്ചു.

പൈലറ്റുമാർ, വിമാനത്താവളങ്ങളിലെ എൻജിനീയർമാർ എന്നിവർ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ചാണു മാർഗനിർദേശം പുറപ്പെടുവിച്ചത്. താഴ്ന്നു പറക്കുന്ന വെട്ടുകിളിക്കൂട്ടങ്ങൾ വിമാനങ്ങൾ പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴും ഭീഷണിയാകാമെന്നു മുന്നറിയിപ്പിൽ പറയുന്നു. വെട്ടുകിളിക്കൂട്ടങ്ങൾക്കിടയിലൂടെ പറന്നുയരുന്നതും ഇറങ്ങുന്നതും കാരണം എൻജിൻ, എസി സംവിധാനങ്ങൾക്കു തകരാറുണ്ടാകാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ സ്വീകരിക്കണമെന്നാണു നിർദേശം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com