ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നു സർക്കാർ ഉദ്യോഗസ്ഥർക്കു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നിർദേശം. ഡൽഹിയിൽ റാപ്പിഡ് ആന്റിജൻ പരിശോധന വർധിപ്പിക്കുകയും ആർടി–പിസിആർ പരിശോധന കുറയ്ക്കുകയും ചെയ്തതു ഹൈക്കോടതിയുടെ വിമർശനത്തിനു കാരണമായിരുന്നു. ഇതിനു പിന്നാലെയാണു മുഖ്യമന്ത്രിയുടെ ഇടപെടൽ.‘ആന്റിജൻ പരിശോധനയിൽ നെഗറ്റീവായ രോഗിക്കു രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആർടി–പിസിആർ പരിശോധന നിർബന്ധമായും നടത്തണമെന്നാണു നിർദേശം. ഇതു കർശനമായി പാലിക്കണമെന്ന് ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്’ കേജ്‍രിവാൾ ട്വീറ്റ് ചെയ്തു.

ഡൽഹിയിൽ 24 വരെ 4.04 ലക്ഷം പേർക്ക് ആന്റിജൻ പരിശോധന നടത്തിയിരുന്നു. ഇതിൽ 3.79 ലക്ഷം പേർക്കാണ് ഫലം നെഗറ്റീവായത്. ഇതിൽ രോഗലക്ഷണമുള്ള 2828 പേരെ ആർടിപിസിആർ നടത്തിയതിൽ 404 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചു. അരമണിക്കൂറിനുള്ളിൽ ഫലം അറിയാമെന്നതും ചെലവു കുറവാണെന്നതുമാണ് ആന്റിജൻ പരിശോധനയുടെ നേട്ടം. മറ്റ് കോവിഡ് പരിശോധനകളിലേതു പോലെ സങ്കീർണമായ ഉപകരണങ്ങളുടെ ആവശ്യവുമില്ല.ആർടി–പിസിആർ പരിശോധനയ്ക്കു നിരക്കു കൂടുതലുമാണ് ഫലം വരാൻ ദിവസങ്ങളെടുക്കുകയും ചെയ്യുമെന്നതാണ് തിരിച്ചടി. 28ലെ കണക്കനുസരിച്ചു ഡൽഹിയിൽ 4843 ആർടി–പിസിആർ പരിശോധനയും 13,701 ആന്റിജൻ പരിശോധനയുമാണു നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com