ADVERTISEMENT

ന്യൂഡൽഹി ∙ മാനദണ്ഡങ്ങൾ പുതുക്കിയതോടെ കോവിഡ് കണ്ടെയ്ൻമെന്റ് സോണുകൾ കുറ‍ഞ്ഞു. ജൂലൈ അവസാന ആഴ്ച 715 വരെയെത്തിയിരുന്ന സോണുകൾ ഇന്നലെ 496 എന്ന നിലയിലെത്തിയതായി  അധികൃതർ  വ്യക്തമാക്കി. തുടർച്ചയായി 28 ദിവസം കോവിഡ് കേസ് റിപ്പോർട്ട് ചെയ്തില്ലെങ്കിൽ മാത്രം കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കാനുള്ള ചട്ടം 14 ദിവസമാക്കി സംസ്ഥാന സർക്കാർ പുതുക്കിയിരുന്നു. ഇതിനു പിന്നാലെയാണു 200ലേറെ സോണുകൾക്ക് ആശ്വാസം ലഭിച്ചത്. നേരത്തെ മൂന്നര ലക്ഷത്തോളം പേരാണു കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിച്ചിരുന്നത്. 

കലക്ടർമാരും കോവിഡ് നിരീക്ഷണ സംഘവും ഉൾപ്പെടെയുള്ളവർ തുടർച്ചയായി 2 ദിവസം അവലോകനം ചെയ്താണു പല സ്ഥലങ്ങളെയും സോണിൽ നിന്ന് ഒഴിവാക്കിയതെന്നു മന്ത്രി കൈലാഷ് ഗലോട്ട് പറഞ്ഞു. നേരത്തെ 715 സോണുകളിലായി 348099 ആളുകളാണ് താമസിച്ചിരുന്നത്. ഇപ്പോഴതു 496 സോണുകളിലായി 106211 പേർ മാത്രമാണ്. കണ്ടെയ്ൻമെന്റ് സോണുകളിലെ നില കൃത്യമായ ഇടവേളകളിൽ അവലോകനം ചെയ്യുമെന്നും തുടർന്ന് സോണിൽ നിന്ന് ഒഴിവാക്കുന്നതു പരിഗണിക്കുമെന്നും  കൈലാഷ് ഗലോട്ട് വ്യക്തമാക്കി.

സൗത്ത് വെസ്റ്റ് ഡൽഹിയിലെ രാജ്നഗർ കണ്ടെയ്ൻമെന്റ് സോണിൽ 43,000 പേരാണ് താമസിച്ചിരുന്നത്. എന്നാൽ പുതിയ അവലോകത്തിനു ശേഷം 1600 പേർ മാത്രമാണ് സോണിൽ താമസിക്കുന്നത്. കണ്ടെയ്ൻമെന്റ് സോണിലേക്കുള്ള പ്രവേശന–എക്സിറ്റ് കവാടങ്ങൾ പൊലീസ് കാവലിലാകും. അവശ്യവസ്തുക്കൾ വീട്ടുപടിക്കലെത്തിക്കുകയാണ് പതിവ്. അവശ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പ്രത്യേക അനുമതിയോടെ പോകാൻ സാധിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com