ADVERTISEMENT

ന്യൂഡൽഹി ∙ പൊതു സ്ഥലത്തും ഹോട്ടലുകളിലുമെല്ലാം ഹുക്കാ ഉപയോഗം നിരോധിച്ച് സംസ്ഥാന സർക്കാരിന്റെ ഉത്തരവ്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണു അടിയന്തരമായി നടപ്പാക്കുന്നുവെന്നു വ്യക്തമാക്കിയുള്ള ഉത്തരവ്.

 പുകവലിക്കുന്നവർക്കു കോവിഡ് പടരാനുള്ള സാധ്യത കൂടുതലാണെന്നു ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. വിരലുകൾ വായിൽ സ്പർശിക്കാൻ സാധ്യത കൂടുതലാണെന്നും അതുവഴി വൈറസ് ശരീരത്തിലെത്താമെന്നും ഇതിനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നു.

ഉത്തരേന്ത്യയിൽ വഴിയോരങ്ങളിലും മറ്റും കൂട്ടമായിരുന്നു ഹുക്ക വലിക്കുന്നതൊരു പതിവു കാഴ്ചയാണ്. ഹോട്ടലുകളിലും റസ്റ്ററന്റുകളിലുമെല്ലാം ഹുക്ക നൽകാറുണ്ട്.
ഒരാൾ ഉപയോഗിച്ച ഹുക്ക പൈപ്പുകൾ വീണ്ടും ഉപയോഗിക്കുന്നതോടെ രോഗം പടരാനുള്ള സാധ്യത കൂടുതലാണെന്നു ആരോഗ്യവകുപ്പ് വ്യക്തമാക്കി. അതിനാൽ പുകയില്ല ഇല്ലാത്ത ഹുക്ക ആണെങ്കിൽ കൂടി ഉപയോഗിക്കരുതെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com