ADVERTISEMENT

ന്യൂഡൽഹി ∙ ശുചീകരിച്ചു ലേബൽ ചെയ്തു പായ്ക്കറ്റിലാക്കിയ റേഷൻ ലഭിക്കുക 17.54 ലക്ഷം കുടുംബങ്ങൾക്ക്. സംസ്ഥാന സർക്കാരിന്റെ ‘വാതിൽപടി റേഷൻ വിതരണ പദ്ധതി’ ഡിസംബർ ആദ്യത്തോടെ ആരംഭിക്കാനുള്ള നടപടികളാണു പൂർത്തിയാകുന്നത്. സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ (ഡിഎസ്‌സിസിസി) ഗതാഗതം, പാക്കേജിങ്, വിതരണം എന്നിവയ്ക്കു ടെൻഡർ ക്ഷണിച്ചു. റേഷൻ കടകളിലൂടെ ഗോതമ്പാണു ലഭിച്ചിരുന്നതെങ്കിൽ ഗോതമ്പ് പൊടിയാകും വാതിൽപടി സേവനത്തിൽ വിതരണം ചെയ്യുക.

17.54 ലക്ഷം കുടുംബങ്ങളിലെ 71.6 ലക്ഷം പേർക്കാണ് ഇതിന്റെ പ്രയോജനം. ‘മുഖ്യമന്ത്രി ഖർ–ഖർ റേഷൻ യോജന’ എന്നു പേരിട്ടിരിക്കുന്ന പദ്ധതി തിരഞ്ഞെടുക്കാൻ റേഷൻ ഉപഭോക്താക്കൾക്ക് അവസരമുണ്ട്.ഡൽഹിയിലെ റേഷൻ കാർഡ് ഉടമകൾക്കായി 75,114.24 ക്വിന്റൽ അരിയാണു 7 എഫ്സിഐ ശേഖരിച്ചിരിക്കുന്നത്. 2.91 ലക്ഷം ക്വിന്റൽ ഗോതമ്പും 684.68 ക്വിന്റൽ പഞ്ചസാരയും.വീടുകളിലെത്തുന്നതിന്റെ തലേന്ന് ഗുണഭോക്താക്കളെ വിവരം അറിയിക്കും. അവർ വീട്ടിലുണ്ടാകുമോ എന്നുറപ്പാക്കാനാണ് ഇത്.ബയോമെട്രിക് വെരിഫിക്കേഷൻ നടത്തിയാകും സാധനങ്ങൾ കൈമാറുക. നിലവിൽ 2014 റേഷൻ കടകളിലൂടെയാണ് ഇവയുടെ വിതരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com