ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് യാത്രാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനു ഡൽഹി മെട്രോയിൽ 3 ആഴ്ചയ്ക്കിടെ പിഴയിട്ടതു 5,181 പേർക്ക്. 200 രൂപ  വീതമാണു പിഴ. മുഖാവരണം ധരിക്കാതെ യാത്ര ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണു നടപടി. കോവിഡ് ലോക്ഡൗണിനു ശേഷം സെപ്റ്റംബർ 12 മുതലാണു ഡൽഹി മെട്രോ നിയന്ത്രണങ്ങൾക്കു വിധേയമായി സർവീസ് പുനരാരംഭിച്ചത്. ഇതിനു ശേഷം സെപ്റ്റംബർ 30 വരെ പിഴ ഈടാക്കിയവരുടെ കണക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.മെട്രോ പരിസരത്തു തുപ്പിയതിനാണു 13 പേർക്കെതിരെ നടപടി. ബോധവൽക്കരണ  സന്ദേശങ്ങളും മെട്രോയിൽ നൽകുന്നുണ്ട്. 

ഓർക്കുക....

∙ ഒന്നിടവിട്ട സീറ്റുകളിൽ മാത്രം ഇരിക്കുക.

∙ മുഖാവരണം നിർബന്ധമായും യാത്രയിൽ ഉടനീളം വേണം. കൃത്യമായി ധരിക്കാത്തവർക്കും പിഴ

∙ ട്രെയിനിലോ സ്റ്റേഷന്റെ പരിസരത്തോ തുപ്പരുത്

∙ അകലം പാലിക്കണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com