ADVERTISEMENT
ന്യൂഡൽഹി∙ നോർത്ത് വെസ്റ്റ് ഡൽഹിയിലെ വസിർപുരിൽ തെരുവോരത്ത് കിടന്നുറങ്ങിയ അമ്മയെയും 18 വയസ്സുകാരിയായ മകളെയും പീഡിപ്പിച്ച കേസിൽ 3 പേർ അറസ്റ്റിൽ. സോനു (22), അമിത് (24), റിതിക് (18) എന്നിവരാണു പിടിയിലായത്. കഴി‍ഞ്ഞ ദിവസം രാത്രി ജെജെ കോളനിയിലെ റോഡരികിൽ കിടന്നുറങ്ങുകയായിരുന്ന 35 വയസ്സുകാരിയെയും മകളെയും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണു പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ അന്വേണത്തിലാണു മൂന്നുപേരും അറസ്റ്റിലായത്. ആക്രി സാധനങ്ങൾ വിറ്റു ജീവിക്കുന്നവരാണ് അമ്മയും മകളും. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com