ADVERTISEMENT

ന്യൂഡൽഹി∙ ബ്രിട്ടനിൽ നിന്നെത്തുന്ന യാത്രക്കാർക്ക് കർശന നിബന്ധനകളുമായി ഡൽഹി സർക്കാർ. ബ്രിട്ടനിൽ നിന്നെത്തുന്നവർ 7 ദിവസം സർക്കാരിനു കീഴിലുള്ള കേന്ദ്രങ്ങളിലും 7 ദിവസം സ്വന്തം വീട്ടിലും ക്വാറന്റീനിൽ കഴിയണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ വ്യക്തമാക്കി. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്കും നിർദേശം ബാധകമാണ്. ഹോം ക്വാറന്റീൻ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിരീക്ഷണം ഏർപ്പെടുത്തും. 14വരെയാണ് പരീക്ഷണാടിസ്ഥാനത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. സ്ഥിതി വിലയിരുത്തിയ ശേഷം നിയന്ത്രണം നീട്ടണമോയെന്ന് തീരുമാനിക്കും.  കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ ബ്രിട്ടനിൽ കണ്ടെത്തിയതിനെ തുടർന്നാണ് ബ്രിട്ടനിൽ നിന്നെത്തുന്നവർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. 

വിമാനത്താവളത്തിൽ നടത്തുന്ന പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരെ സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പരിശോധനയിൽ നെഗറ്റീവ് ആകുന്നവർക്ക് സൗജന്യമായി സർക്കാരിന്റെ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിയാം.  പണം മുടക്കിയുള്ള ക്വാറന്റീൻ സംവിധാനവും അനുവദിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com