ADVERTISEMENT

ന്യൂഡൽഹി∙ വിശുദ്ധവാരത്തിലെ പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിവസമാണിന്ന്. പെസഹായുടെ പുണ്യദിനം. അരിപ്പൊടിയിൽ ഉഴുന്നും ജീരകവും വെളുത്തുള്ളിയും ചേർത്തു കുഴച്ച അപ്പത്തോടൊട്ടി ഇലക്കുരിശു വേവുന്നതിന്റെ ഗന്ധം ക്രിസ്തീയ വീടുകളുടെ മേൽവിലാസമാകുന്ന പെസഹാ രാവിലേക്ക് ഇനി മണിക്കൂറുകൾ മാത്രം. വിശ്വാസത്തിനും ആചാരത്തിനുമപ്പുറം നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള രുചിയോർമ പുതുക്കുന്ന ദിവസം കൂടിയാണ് ക്രൈസ്തവർക്കിത്. പുളിപ്പില്ലാത്ത അപ്പം എന്ന പാരമ്പര്യ സങ്കൽപത്തെ കുരുത്തോലയും ജീരകവും വെളുത്തുള്ളിയുമൊക്കെ ചേർത്താണു നമ്മൾ നമ്മുടേതാക്കിയത്.

വിവിധ ക്രൈസ്തവ ദേവാലയങ്ങളിലെ പെസഹാ കർമങ്ങൾ

∙ മയൂർ വിഹാർ ഫേസ്–2 മേരി മാതാ പള്ളി: കുർബാന, കാലുകഴുകൽ ശുശ്രൂഷ, 7. ദിവസം മുഴുവൻ ആരാധന. അപ്പം മുറിക്കൽ ശുശ്രൂഷ, 7.00
∙ ദിൽഷാദ് കോളനി സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി: കുർബാന, ആരാധന. 7.00,
∙ ദ്വാരക സെന്റ് പയസ് പത്താമൻപള്ളി: കുർബാന, 7.15, വൈകിട്ട് 7 വരെ ആരാധന, കുർബാന, കാലുകഴുകൽ ശുശ്രൂഷ, 7.30
∙ കരോൾബാഗ് സെന്റ് അഗസ്റ്റിൻ ഫൊറോനാ പള്ളി: കുർബാന, 6.30, കുർബാന, 5.00, കാലുകഴുകൽ ശുശ്രൂഷ, കുർബാന, ആരാധന, അപ്പം മുറിക്കൽ, 7.00
∙ ലക്ഷ്മി നഗർ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ പള്ളി: കുർബാന, കാലുകഴുകൽ ശുശ്രൂഷ, അപ്പം മുറിക്കൽ. വൈകിട്ട് 7.30
∙ ഇന്ദിരാപുരം സെന്റ് ജോൺ പോൾ രണ്ടാമൻ പള്ളി:കുർബാന, ശുശ്രൂഷ, 8.00

∙ ഗാസിയാബാദ് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി: സന്ധ്യാ പ്രാർഥന, 6.30
∙ രോഹിണി സെന്റ് ബേസിൽ ഓർത്തഡോക്സ് പള്ളി: സന്ധ്യാ പ്രാർഥന, 6.30
∙ സൗത്ത് എക്സ്റ്റന‍ഷൻ സെന്റ് മദർ തെരേസാ പള്ളി: കുർബാന, 6.30, കുർബാന, കാലുകഴുകൽ ശുശ്രൂഷ, 6.30
∙ മഹിപാൽപുർ അമലോത്ഭവ മാതാ പള്ളി: കുർബാന, അപ്പം മുറിക്കൽ ശുശ്രൂഷ. 7.00
∙ ക്രിസ്തുരാജ കത്തീഡ്രൽ: വൈകിട്ട് നാലിന് ആരാധന, കുർബാന, 6.30

∙ സാഹിബാബാദ് സെന്റ് ജൂഡ് പള്ളി: കുർബാന, 6.30, വൈകിട്ട് 7 വരെ ആരാധന തുടർന്നു കുർബാന, പെസഹാ കർമങ്ങൾ
∙ നേബ്സരായ് ഹോളി ഫാമിലി പള്ളി: പെസഹാ കർമങ്ങൾ, കുർബാന. 7.30
∙ അശോക് വിഹാർ സെന്റ് ജൂഡ് പള്ളി: രാവിലെ 10 മുതൽ ആരാധന, വൈകിട്ട് 7നു കുർബാന, കാലുകഴുകൽ ശുശ്രൂഷ
∙ ഗുരുഗ്രാം ലൂർദ് മാതാ പള്ളി: കുർബാന, ശുശ്രൂഷ. 6.30
∙ പാലം ഇൻഫന്റ് ജീസസ് പള്ളി: കുർബാന രാവിലെ 7, കുർബാന, ശുശ്രൂഷ, 7

∙ ഹോളി ഫാമിലി പള്ളി, നേബ്സരായ്: പെസഹാ കർമങ്ങൾ, രാവിലെ 7.
∙ ടാഗോർ ഗാർഡൻ നിർമ്മൽ ഹൃദയ പള്ളി: കുർബാന, അപ്പം മുറിക്കൽ ശുശ്രൂഷ, വൈകിട്ട് മൂന്നിനു പഞ്ചാബി ബാഗ് സെന്റ് മാർക്ക് പള്ളി, വൈകിട്ട് 7 മുതൽ 9 വരെ ആരാന ടാഗോർ ഗാർഡൻ നിർമ്മൽ ഹൃദയ പള്ളി
∙ രോഹിണി വിശുദ്ധ പാദ്രേ പിയോ പള്ളി: പെസഹാ കർമങ്ങൾ രാവിലെ 7നു ഓർത്തഡോക്സ് പള്ളിയിൽ. പാദ്രേ പിയോ നിവാസിൽ 9 മുതൽ 10 വരെ ആരാധന.
∙ ജസോള ഫാത്തിമാ മാതാ ഫൊറോന പള്ളി: രാവിലെ 7നും 10നും പള്ളിയിലും രാവിലെ ഏഴിനു ആശ്രം മാസ് സെന്ററിലും വൈകിട്ട് 7നു ജുലൈന മാസ് സെന്ററിലും കുർബാന.
∙ സെന്റ് അൽഫോൻസ ചർച്ച് നോയിഡ: രാവിലെ ഏഴിനും രാത്രി 7നും കുർബാന, കാലുകഴുകൽ , അപ്പം മുറിക്കൽ. രാവിലെ 10 മുതൽ 7വരെ ആരാധന

അപ്പവും പാലും ഉണ്ടാക്കുന്നതിന്റെ രസക്കൂട്ട് ആർകെ പുരം സെക്ടർ 3ൽ താമസിക്കുന്ന ജെസ്സി റോയ് പങ്കുവയ്ക്കുന്നു
അപ്പത്തിനു വേണ്ട ചേരുവകൾ

∙ പച്ചരിപ്പൊടി വറുത്തത്– 1 കിലോ
∙ ഉഴുന്ന്– കാൽ കിലോ, തേങ്ങ– 2എണ്ണം
∙ ജീരകം–പാകത്തിന്,
∙ ചുവന്നുള്ളി– ആവശ്യത്തിന്
∙ ഉപ്പ്– പാകത്തിന്
∙ വെളുത്തുള്ളി– ആവശ്യത്തിന്

പെസഹാ അപ്പം പാകംചെയ്യുന്നതിനും വിളമ്പുന്നതിനുമൊക്കെയുണ്ട് പരമ്പരാഗത ചിട്ടവട്ടങ്ങൾ. വീടും പരിസരവുമൊക്കെ വൃത്തിയാക്കി, പ്രാർഥനയോടെയാണ് അപ്പത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങുന്നതുപോലും. അരിപ്പൊടിയാണു പ്രധാന ചേരുവ. കുതിർത്ത ഉ‌ഴുന്ന് വെള്ളം ചേർക്കാതെ അരച്ചെടുത്തതു അരിപ്പൊടിയുടെ മൂന്നിലൊന്ന് എന്ന കണക്കിൽ ചേർക്കാം. ജീരകവും വെളുത്തുള്ളിയും അരച്ചെടുത്തതും ചിരകിയ തേങ്ങയും ആവശ്യത്തിന് ഉപ്പും ചേർത്തു തിളച്ച വെള്ളമൊഴിച്ചു കുഴച്ചെടുത്താൽ അപ്പത്തിനുള്ള മാവായി. ഇത് വാഴയിലക്കീറിനു നടുവിൽ വട്ടത്തിൽ പരത്തി അരികുകൾ മടക്കി വാഴനാരുകൊണ്ടു കെട്ടി ആവിയിൽ വേവിച്ചെടുക്കണം. കുരിശ് അപ്പത്തിനു നടുവിൽ വേണം. ഓശാന നാളിലെ കുരുത്തോലയുടെ കീറ് കുരിശാകൃതിയിൽ വയ്ക്കും. ചില സ്ഥലങ്ങളിൽ അപ്പം ചുട്ടെടുക്കാറുമുണ്ട്.

അപ്പത്തിനൊപ്പം‌ പാൽ

∙ തേങ്ങ– 2 എണ്ണം
∙ ശർക്കര– അരക്കിലോ
∙ ജീരകം– ആവശ്യത്തിന്
∙ ഏലയ്ക്കാ– ആവശ്യത്തിന്
∙ കുത്തരി– 100 ഗ്രാം
∙ പാരമ്പര്യ പ്രകാരം ചിലയിടങ്ങളിൽ പെ‌സഹാ ദിനത്തിൽ അപ്പത്തിനൊപ്പം വീഞ്ഞാണു വിളമ്പുന്നതെങ്കിലും കേരള ക്രൈസ്തവരുടെ വീടുകളിൽ പാലാണ് ‌ഉ‌ണ്ടാക്കുന്നത്. തേങ്ങാപ്പാലിൽ ശർക്കരയും ജീരകവും ഏലയ്ക്കയും ചേർത്തു തിളപ്പിച്ചെടുക്കുന്നതാണ് പെസഹാ പാൽ. കൊഴുപ്പു കിട്ടാൻ അൽപം അരിപ്പൊടിയും േചർക്കാറുണ്ട്. പാൽ തിളയ്ക്കുമ്പോൾ അതിലേക്ക് കുരുത്തോല കീറിയിടുന്നു. ചില സ്ഥലങ്ങളിൽ പാൽ പാകമാകുന്നതിനു തൊട്ടുമുൻപു പഴവും മുറിച്ചിടാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com