ADVERTISEMENT

ന്യൂഡൽഹി ∙ തുടർച്ചയായി രണ്ടാം ദിവസവും സംസ്ഥാനത്തു 3500നു മുകളിൽ കോവിഡ് കേസുകൾ. ഇന്നലെ 3567 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. 10 പേരുടെ മരണവും സ്ഥിരീകരിച്ചു. വെള്ളിയാഴ്ച 3594 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച 4.11% ആയിരുന്ന പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 4.48 ശതമാനമായി വർധിച്ചു. ഹോളി, ഈസ്റ്റർ ആഘോഷങ്ങളുടെ  പശ്ചാത്തലത്തിൽ കേസുകൾ വർധിക്കുമെന്ന മുന്നറിയിപ്പ് അധികൃതർ നൽകിയിട്ടുണ്ട്.  

സെന്റ് സ്റ്റീഫൻസിൽ കർശന  നിയന്ത്രണം

ന്യൂഡൽഹി ∙ സെന്റ് സ്റ്റീഫൻസ് കോളജിലെ 13 വിദ്യാർഥികൾക്കും 2 ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ക്യാംപസിൽ കർശന നിയന്ത്രണം. ഹിമാചൽ പ്രദേശിലെ ഡൽഹൗസിയിലേക്കു പഠനസഞ്ചാരത്തിനു പോയ ഏതാനും വിദ്യാർഥികൾക്കും ഇവർക്കൊപ്പമുണ്ടായിരുന്ന കോളജ് റസിഡൻസ് ഡീൻ, സെക്യൂരിറ്റി ഓഫിസർ എന്നിവർക്കുമാണു കോവിഡ് സ്ഥിരീകരിച്ചത്. അധ്യാപകരോട് കോളജിലെത്തേണ്ടെന്ന് അറിയിച്ചതായി അധികൃതർ പറഞ്ഞു. അതേസമയം ഓൺലൈൻ ക്ലാസുകൾ തുടരും.

അതേസമയം ഗവേണിങ് ബോഡി അംഗം നന്ദിത നരെയ്ൻ ഉൾപ്പെടെയുള്ളവർ കോളജ് അധികൃതരുടെ നടപടികൾക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഹോസ്റ്റൽ തുറക്കാനും ഏതാനും മാസങ്ങൾക്കിടെ 200ലേറെ വിദ്യാർഥികൾക്കു ഹോസ്റ്റലിലേക്കു മടങ്ങിവരാനും ഡിയു അധികൃതരുടെ അനുമതി വാങ്ങിയിരുന്നോ സംസ്ഥാനത്തിനു പുറത്തേക്കു വിദ്യാർഥികളുമായി യാത്ര പോകാൻ ഡിയു അധികൃതരുടെയോ സംസ്ഥാന സർക്കാരിന്റെയോ അനുമതി തേടിയിരുന്നോ തുടങ്ങിയ ചോദ്യങ്ങളുമായാണ് ഇവർ കോളജ് പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവർക്കു കത്തയച്ചിരിക്കുന്നത്.

കോവിഡ് കണക്കുകൾ

∙ ഇന്നലെ നടന്ന പരിശോധന– 79617

∙ ആകെ കേസുകൾ– 672381

∙ രോഗം സുഖപ്പെട്ടവർ– 2904

∙ ആകെ സുഖപ്പെട്ടവർ– 648674

∙ ആകെ മരണം– 11060

∙ സജീവ കേസുകൾ– 12647

∙ കണ്ടെയ്ൻമെന്റ് സോൺ– 2618

∙ ഐസലേഷനിൽ കഴിയുന്നത്– 6569

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com