ADVERTISEMENT

ന്യൂഡൽഹി∙ മലയാളികളായ അച്ഛനും മകനും കോവിഡ് ബാധിച്ചതിനെ തുടർന്ന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. ഡൽഹി ദിൽഷാദ് ഗാർഡൻ പോക്കറ്റ് ക്യൂ, ഫ്ലാറ്റ് നമ്പർ 26ൽ വ്യോമസേന റിട്ട. ഉദ്യോഗസ്ഥൻ ടി.എസ്. ചെറിയാൻ (73), മകൻ നിധിൻ ചെറിയാൻ (36) എന്നിവരാണ് ഈസ്റ്റർ ദിനത്തിൽ മരിച്ചത്. സംസ്കാരം നടത്തി. ദിൽഷാദ് ഗാർഡൻ രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലിരിക്കേ ഇന്നലെ പുലർച്ചെ 12 മണിയോടെ നിധിനും രാവിലെ എട്ടുമണിയോടെ ടി.എസ്. ചെറിയാനും മരിച്ചു.

പത്തനംതിട്ട തൊണ്ടത്തറ തയ്യിൽ കുടുംബാംഗവും ഡൽഹിയിൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനുമായ ടി.എസ്. ചെറിയാൻ ഖാദി ബോർഡ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ കുഞ്ഞമ്മ ചെറിയാൻ. മകൻ: സച്ചിൻ ചെറിയാൻ. രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ കംപ്യൂട്ടർ ഓപറ്റേറ്ററാണ് നിധിൻ ചെറിയാൻ. ഭാര്യ: ജോസി. മക്കൾ: ജെഫിൻ, നിയ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com