ADVERTISEMENT

ന്യൂഡൽഹി ∙ സംസ്ഥാനത്തു കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ആശുപത്രി കിടക്കകളുടെ എണ്ണം വർധിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. സർക്കാർ ആശുപത്രിയിൽ കോവിഡ് രോഗികൾക്കായി മാറ്റിവച്ചിരിക്കുന്ന കിടക്കയും ഐസിയുവുമാണ് വർധിപ്പിച്ചത്. നിലവിൽ 1370 കിടക്കയുണ്ടായിരുന്നതു 2910 ആയി വർധിപ്പിച്ചു. 630 ഐസിയു കിടക്കയും കോവിഡ് രോഗികൾക്കായി മാറ്റിവച്ചു. വിവിധ ആശുപത്രികളിലെ നില ഇങ്ങനെ

ആശുപത്രി, കിടക്ക, ഐസിയു എന്ന ക്രമത്തിൽ. ബ്രാക്കറ്റിൽ പഴയ നിലയുമുണ്ട്

∙ എൽഎൻജെപി– 1000(300), 200(50)

∙ രാജീവ് ഗാന്ധി സൂപ്പർ സ്പെഷൽറ്റി– 500(500), 200(200)

∙ ബിഎസ്എ ആശുപത്രി– 100(50), 30(16)

∙ ബുറാഡി ആശുപത്രി– 320(320), 30(10)

∙ അംബേദ്കർ നഗർ ആശുപത്രി– 200(200)

∙ ജിടിബി ആശുപത്രി– 500(0), 100(0)

∙ ഡിഡിയു ആശുപത്രി– 100(0), 30(0)

∙ ഡിസിബി ആശുപത്രി– 100(0), 10(0)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com