ADVERTISEMENT

ഗാസിയാബാദ് ∙ കോവിഡ് വാക്സീൻ ആവശ്യത്തിനുണ്ടെന്നു കേന്ദ്രസർക്കാർ പറയുമ്പോഴും പല ആശുപത്രികളിലും സ്ഥിതി മറിച്ചാണ്. ദേശീയതലസ്ഥാന മേഖലയിലെ പല ആശുപത്രികളിലും വാക്സീൻ ഇല്ലെന്ന ബോർഡുകളാണ് കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്. ഗാസിയാബാദിലെ പല സ്വകാര്യ ആശുപത്രികളിലും തിങ്കളാഴ്ച മുതൽ ഇതാണു സ്ഥിതി. ഈ ആശുപത്രികളിൽ വാക്സീൻ ഇനി എന്നു വരുമെന്ന വിവരവും ലഭ്യമല്ല.

വാക്സീൻ സ്വീകരിക്കാനെത്തുന്നവർ ഫോണിൽ വിളിച്ച് മരുന്നുണ്ടോ എന്നു പരിശോധിക്കണമെന്ന നിർദേശമാണ് ഇവർ നൽകുന്നത്. ‘തിങ്കളാഴ്ച മുതൽ ഞങ്ങൾക്കു വാക്സീൻ ലഭിച്ചിട്ടില്ല. സാധാരണ 200 പേർക്കു വാക്സീൻ നൽകുന്ന സ്ഥാനത്തു തിങ്കളാഴ്ച 50 പേർക്കു മാത്രമാണു മരുന്നു നൽകാനായത്. അതിനു ശേഷം വാക്സിനേഷൻ നിർത്തി. പുതിയ ഡോസ് എന്നു വരുമെന്നറിയില്ല’ ഇന്ദിരാപുരം എൽവൈഎഫ് ആശുപത്രി ഡയറക്ടർ ഡോ. അലോക് ഗുപ്ത പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com