മമ്പറം കൊലപാതകം: ഹിന്ദു ജാഗരൺ മഞ്ച് മാർച്ച് നടത്തി

New Delhi News
പാലക്കാട് മമ്പറത്ത് ആർഎസ്എസ് നേതാവ് എ. സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു ജാഗരൺ മഞ്ച് ഡൽഹി ഘടകത്തിന്റെ നേതൃത്വത്തിൽ കേരള ഹൗസിനു മുന്നിലേക്കു നടത്തിയ മാർച്ച്.
SHARE

ന്യൂഡൽഹി∙ പാലക്കാട് മമ്പറത്ത് ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖ് എ. സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു ജാഗരൺ മഞ്ച് ഡൽഹി ഘടകത്തിന്റെ നേതൃത്വത്തിൽ കേരള ഹൗസിനു മുന്നിലേക്ക് മാർച്ച് നടത്തി. ഹിന്ദു ജാഗരൺ മഞ്ച് ഡൽഹി സംഘടനാ സെക്രട്ടറി സുശീൽ തോമർ മുഖ്യപ്രഭാഷണം നടത്തി.

കേരളത്തിലെ ഭരണകക്ഷിയായ സിപിഎമ്മും ഭീകരസംഘടനകളും തമ്മിലുള്ള രഹസ്യധാരണയാണ് ആർഎസ്എസ്- ബിജെപി പ്രവർത്തകർക്കും നേതാക്കൾക്കും നേരെയുള്ള ആക്രമണത്തിന് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. ഹിന്ദു ജാഗരൺ മഞ്ച് ഡൽഹി വൈസ് പ്രസിഡന്റ് നാഗേന്ദ്രപാൽ സിങ്, യുവമോർച്ച മുൻ ദേശീയ സെക്രട്ടറി അനൂപ് ആന്റണി, ജയ്ദീപ് സിങ്, മാൻവി ശർമ, സുനിൽ ഗുപ്ത എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN New Delhi
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA