ADVERTISEMENT

ന്യൂഡൽഹി∙ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത്‍സിങ് സിദ്ദുവിനെ പുകഴ്ത്തി എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാൾ. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ നിരന്തരം ഉയർത്തുന്ന നേതാവായ സിദ്ദുവിനെ, മുൻ മുഖ്യമന്ത്രിയും നിലവിലുള്ള മുഖ്യമന്ത്രിയും ഒതുക്കാൻ ശ്രമിക്കുകയാണെന്നും കേജ്‍രിവാൾ പറഞ്ഞു.

അടുത്തവർഷമാദ്യം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കേ, എഎപിയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായാണ് 2 ദിവസത്തെ സന്ദർശനത്തിന് കേജ്‍രിവാൾ പഞ്ചാബിലെത്തിയത്. പഞ്ചാബിൽ കോൺഗ്രസിന്റെ 25 എംഎൽഎമാരും 2-3 എംപിമാരും എഎപിയിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, കോൺഗ്രസിലെ ‘മാലിന്യങ്ങളെ’ ചുമക്കാൻ എഎപി തയാറല്ലെന്ന് കേജ്‍‍രിവാൾ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് സിദ്ദുവിനെ എഎപിയിലെത്തിക്കാൻ നീക്കം നടക്കുന്നതായുള്ള പ്രചാരണങ്ങൾക്കിടെയാണ് കേജ്‍രിവാളിന്റെ പുകഴ്ത്തൽ. എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി സിദ്ദുവിനെ രംഗത്തിറക്കാനാണ് നീക്കമെന്നും പ്രചാരണമുണ്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ എഎപി മികച്ച പ്രകടനം നടത്തുമെന്നാണ് തിരഞ്ഞെടുപ്പു സർവേകൾ പ്രവചിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com