മുനിസിപ്പൽ ജീവനക്കാർക്ക് മർദനം; മുൻഎംഎൽഎ അറസ്റ്റിൽ

handcuffs-1
SHARE

ന്യൂഡൽഹി∙ സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ ജീവനക്കാരെ മർദിച്ചെന്ന കേസിൽ ഓഖ്‍ലയിലെ മുൻ കോൺഗ്രസ് എംഎൽഎ ആരിഫ് മുഹമ്മദ് ഖാൻ അറസ്റ്റിൽ. ഓഖ്‍ലയിൽ  കോൺഗ്രസിന്റെ പോസ്റ്ററുകൾ ജീവനക്കാർ നീക്കം ചെയ്തതാണ് പ്രകോപനമെന്ന് പൊലീസ് പറഞ്ഞു. കോർപറേഷന്റെ 4 ജീവനക്കാരെ ആസിഫ് മുഹമ്മദ് ഖാൻ മർദിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചിട്ടുണ്ട്. 

കോർപറേഷൻ അധികൃതരുടെ പരാതിയിലാണ് കേസെടുത്തത്. എന്നാൽ, കോർപറേഷൻ ജീവനക്കാരാണെന്ന് അറിയില്ലായിരുന്നെന്നും കോൺഗ്രസിന്റെ പോസ്റ്ററുകൾ മാത്രം നീക്കിയതിനെയാണ് ചോദ്യം ചെയ്തതെന്നും ആസിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN New Delhi
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA