പെൺകുട്ടിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചെന്ന് പരാതി

SHARE

ന്യൂഡൽഹി ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചു. മാളവ്യ നഗർ പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ച ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്തു. ഡെറാഡൂൺ സ്വദേശിനിയായ പെൺകുട്ടി അമ്മയുടെ ഒപ്പം നിൽക്കാൻ ജൂൺ മാസത്തിലാണു ഡൽഹിയിലെ വീട്ടിലെത്തിയത്.  ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള സമയത്തെ താമസത്തിനിടെ ഒന്നിലേറെ തവണ പീഡിപ്പിച്ചുവെന്നാണു പരാതി. വിശദമായ അന്വേഷണം ആരംഭിച്ചുവെന്നും രണ്ടാനച്ഛൻ കണ്ടെത്താൻ നടപടിയാരംഭിച്ചുവെന്നും പൊലീസ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN New Delhi
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘പഞ്ചയുദ്ധം’ ജയിച്ചെത്തുമോ മോദി, ബിജെപി ?- എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA