ADVERTISEMENT
ന്യൂഡൽഹി ∙ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതിനു പിന്നാലെ സർവീസ് ആരംഭിച്ച ഇലക്ട്രിക് ബസിനു സാങ്കേതിക തകരാർ. ബസിന്റെ എൻജിനിൽ ചൂടു വർധിച്ചതിനെ തുടർന്ന് ബസ് തനിയെ നിൽക്കുകയായിരുന്നു. ബസിലെ ആധുനിക സുരക്ഷാ സജ്ജീകരണം കാരണം എൻജിൻ പെട്ടെന്നു നിലച്ചതായി ‍ഡിടിസി അധികൃതർ വ്യക്തമാക്കി. 150 പുതിയ ഇലക്ട്രിക് ബസുകളാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ഉദ്ഘാടനം ചെയ്തത്. ഇതിനു പിന്നാലെ ഇന്ദ്രപ്രസ്ഥ ഡിപ്പോയിൽ നിന്നു സർവീസ് ആരംഭിച്ച ബസുകളിൽ ഒരെണ്ണത്തിനാണു തകരാറുണ്ടായത്. രണ്ടു മണിക്കൂറിനുള്ളിൽ തകരാർ പരിഹരിച്ച് ബസ് വീണ്ടും സർവീസ് ആരംഭിച്ചെന്നും ഡിടിസി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com