ADVERTISEMENT

മലയാള ഭാഷാ പഠനകേന്ദ്രങ്ങളിലെ കുട്ടികൾക്കു വേണ്ടിയൊരുക്കുന്ന സ്വാതന്ത്ര്യ കലോത്സവത്തിലേക്കുള്ള രചനകൾ നാളെ വരെ സമർപ്പിക്കാം. വിദ്യാർഥികളുടെയും അധ്യാപകരുടെയും അഭ്യർഥന പരിഗണിച്ചാണു തീയതി നീട്ടുന്നത്. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മലയാള മനോരമ ഡൽഹി എഡിഷനൊരുക്കുന്ന മൽസരങ്ങൾക്കു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ഉപന്യാസം, ചിത്രരചനാ മൽസരങ്ങളാണു മലയാള ഭാഷാ പഠനകേന്ദ്രങ്ങളിലെ കുട്ടികൾക്കു വേണ്ടി ക്രമീകരിച്ചിരിക്കുന്നത്. രചനകൾ മലയാളം മിഷൻ അധ്യാപകരുടെ സാക്ഷ്യപത്രത്തിനൊപ്പവും സമ‍ർപ്പിക്കാം.

ചിത്രരചന

∙ കണിക്കൊന്ന, സൂര്യകാന്തി വിഭാഗക്കാർക്ക്.

∙ അക്രലിക്, വാട്ടർ കളർ എന്നിവ ഉപയോഗിക്കാം. എ4 വലുപ്പത്തിലുള്ള പേപ്പറിലാണു രചന സമർപ്പിക്കേണ്ടത്

∙ മലയാള മനോരമയുടെ ഡൽഹി ഓഫിസ് വിലാസത്തിൽ തപാലിലൂടെയും നേരിട്ടും രചനകൾ എത്തിക്കാം.

∙ വിദ്യാർഥി പഠിക്കുന്ന മലയാളം മിഷൻ കേന്ദ്രത്തിന്റെ കൺവീനറുടെയോ അധ്യാപികയുടെയോ സാക്ഷ്യപത്രവും ചേർക്കണം.

∙ മൽസരാർഥിയുടെ പേര്, പൂർണ വിലാസം, ഫോൺ നമ്പർ എന്നിവ മറ്റൊരു പേപ്പറിൽ രചനയ്ക്കൊപ്പം നൽകണം.

∙ ചിത്രരചനയുടെ വിഷയം: ‘സ്വാതന്ത്ര്യ ദിനാഘോഷം’

ഉപന്യാസം

∙ ആമ്പൽ, നീലക്കുറിഞ്ഞി വിഭാഗക്കാർക്ക്.

∙ സ്വന്തം കൈപ്പടയിലുള്ള ഉപന്യാസം 5 പേജിൽ (എ4) കവിയരുത്.

∙ മലയാള മനോരമയുടെ വിലാസത്തിലേക്ക് തപാലിലൂടെയോ, അഞ്ച് പേജുകളും ഒരുമിച്ചുള്ള പിഡിഎഫ് ഫയലാക്കി ഇ–മെയിലായോ അയയ്ക്കാം. ഓഫിസിൽ നേരിട്ടും നൽകാം.

∙ വിദ്യാർഥി പഠിക്കുന്ന മലയാളം മിഷൻ കേന്ദ്രത്തിന്റെ കൺവീനറുടെയോ അധ്യാപികയുടെയോ സാക്ഷ്യപത്രവും ചേർക്കണം.

∙ മൽസരാർഥിയുടെ പേര്, പൂർണ വിലാസം, ഫോൺ നമ്പർ എന്നിവ മറ്റൊരു പേപ്പറിൽ രചനയ്ക്കൊപ്പം നൽകണം.

∙ ഉപന്യാസ വിഷയം: ‘സ്വതന്ത്ര ഇന്ത്യ 75–ാം വർഷത്തിൽ: നേട്ടവും സ്വപ്നങ്ങളും’

ഓരോ ഇനത്തിലും ആദ്യ മൂന്നു സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങളുണ്ട്. വിജയികളുടെ ചിത്രവും വിശദാംശങ്ങളും പത്രത്തിൽ പ്രസിദ്ധീരിക്കും. രചനകൾ നാളെ വരെ സ്വീകരിക്കും. വിലാസം: മലയാള മനോരമ, 2/11, ഐഎൻഎസ് ബിൽഡിങ്, റഫി മാർഗ് – 110001. ഇമെയിൽ: delhioffice@mm.co.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com