ജനസംസ്കൃതി സഫ്ദർ ഹാഷ്മി നാടകോത്സവം ഇന്ന്

Mail This Article
×
ന്യൂഡൽഹി∙ ജനസംസ്കൃതിയുടെ 31-ാം സഫ്ദർ ഹാഷ്മി നാടകോത്സവം ഇന്നു രാവിലെ 8.30 മുതൽ ലോധി റോഡിലെ ഗോദാവരി ഓഡിറ്റോറിയത്തിൽ (ആന്ധ്രാ അസോസിയേഷൻ) നടക്കും. ആസാദി (കിങ്സ് വേ ക്യാംപ്), കണ്ണപ്പൻ മൂപ്പരുടെ രണ്ടാം വരവ് (ഷാലിമാർ ഗാർഡൻ), സെമിത്തേരിപ്പാർക്ക് (ബദർപുർ), ചക്ക (മയൂർ വിഹാർ ഫേസ്- 3), പെരുംകൊല്ലൻ (ദ്വാരക), ചങ്ങല (കൽക്കാജി, തുഗ്ലക്കാബാദ്), അവതരണം ഭ്രാന്താലയം (വൈശാലി ഇന്ദിരാപുരം) എന്നിവയാണു മുതിർന്നവരുടെ വിഭാഗത്തിൽ ജനസംസ്കൃതിയുടെ വിവിധ ബ്രാഞ്ചുകൾ ഇന്ന് അവതരിപ്പിക്കുന്നത്. പ്രവേശനം സൗജന്യം.
28നു കുട്ടികളുടെ വിഭാഗം നാടകങ്ങളും ഇതേ ഓഡിറ്റോറിയത്തിൽ അരങ്ങേറുമെന്നു ജനസംസ്കൃതി ജനറൽ സെക്രട്ടറി എ.കെ. പ്രസാദ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.