ADVERTISEMENT

രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75 വർഷങ്ങൾ. അതിന്റെ ആഘോഷത്തിനുള്ള അവസാന വട്ട തയാറെടുപ്പുകളിലാണ് എല്ലാവരും. ആഘോഷങ്ങളുടെ ഭാഗമായി മലയാള മനോരമ ഡൽഹി എഡിഷൻ  ഒരുക്കുന്ന സ്വാതന്ത്ര്യ സംഗീതോത്സവം  ഇന്നും നാളെയും  ആസ്വദിക്കാം.  രാജ്യസ്നേഹമുയർത്തുന്ന ഗാനങ്ങളുമായി നഗരത്തിലെ മലയാളി യുവാക്കൾ അണിനിരക്കുകയാണ്. 

അശോക് വിഹാറിൽ നിന്നുള്ള സൗണ്ട് ഓഫ് ജോയ് എന്ന കൂട്ടായ്മയാണ് ഇന്നു ദേശഭക്തിഗാനങ്ങളുമായെത്തുക. അശോക് വിഹാർ സെന്റ് ജൂഡ് പള്ളിയിലെ  യുവാക്കൾ ചേർന്നാരംഭിച്ച  സംഗീത കൂട്ടായ്മ. വർഷങ്ങളുടെ  ഇഴയടുപ്പമുണ്ട് ഈ പാട്ടുകൂട്ടത്തിന്.  പഠനത്തിന്റെയും ജോലിയുടെയും  തിരക്കുകൾക്കിടയിലും  പാട്ടിന്റെ ലോകത്ത് ഇവർ ഒത്തുചേരുന്നു. ഇരട്ട സഹോദരങ്ങളായ ടിജു സി. ജോസഫും ടിനു സി. ജോസഫും ബിരുദ വിദ്യാർഥികളാണ്. 

ഡൽഹി സർവകലാശാലയിൽ വിദ്യാർഥിയാണു ജോനാഥ് ഷൈജൻ. ജിന്റാ ജയ്മോനും അൽബിന സെബാസ്റ്റ്യനും  ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ഡൽഹി–എൻസിആർ ക്യാംപസിൽ നിയമ വിദ്യാർഥികൾ. ബിഎഡ് വിദ്യാർഥിയാണു നിമ്മി ജോസ്. ഡൽഹി സർക്കാർ ആശുപത്രിയിലെ നഴ്സാണു മെറിൻ മാത്യു. റിയ മേരി റാഫേൽ സ്വകാര്യ സ്കൂളിൽ അധ്യാപികയും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com