ADVERTISEMENT

ന്യൂഡൽഹി∙ നഗരത്തിൽ ഡെങ്കിപ്പനി വ്യാപനം തടയുന്നതിനുള്ള നടപടികൾ ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ പ്രഖ്യാപിച്ചു. 

നഗരസഭയിലെയും ആരോഗ്യവകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡൽഹിയിലും പരിസരങ്ങളിലും ഡെങ്കിപ്പനി കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് സർക്കാർ രോഗപ്രതിരോധ നടപടികൾ ശക്തമാക്കുന്നത്. 

ഇക്കുറി മഴക്കാലം നീണ്ടുനിന്നത് രോഗവ്യാപനത്തിനു കാരണമായതായി മുഖ്യമന്ത്രി പറഞ്ഞു. ഡെങ്കിപ്പനി തടയുന്നതിനുള്ള മുൻകരുതൽ സംബന്ധിച്ച് സ്കൂൾ കുട്ടികളുടെ സഹകരണത്തോടെ ബോധവൽക്കരണം നടത്തുമെന്നും കേജ്‍രിവാൾ വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com