ADVERTISEMENT

ന്യൂഡൽഹി ∙ ചെങ്കോട്ടയിൽ നവരാത്രി, രാംലീല ആഘോഷങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ ഒക്ടോബർ 5 വരെ നഗരത്തിന്റെ പലഭാഗത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.   ചെങ്കോട്ട, രാംലീല മൈതാനം, ജെഎൽഎൻ മാർഗ്, ദക്ഷിൺപുരി, സരോജിനി നഗർ, ആർകെ പുരം സെക്ടർ 5, പഞ്ചാബി ബാഗ്, ദ്വാരക, ഹരി നഗർ, സുൽത്താൻപുരി, പിതംപുര, മോഡൽ ടൗൺ, ഗാന്ധി നഗർ തുടങ്ങി 46 സ്ഥലങ്ങളിലാണു നഗരത്തിലെ പ്രധാന ആഘോഷം.

ഇതിനു പുറമേ വിവിധ റസിഡന്റ് അസോസിയേഷനുകളുടെയും മറ്റും നേതൃത്വത്തിലും ആഘോഷങ്ങൾ നടക്കുന്നുണ്ട്. 5 വരെ  വൈകിട്ട് 6 മുതൽ 11 വരെയുള്ള സമയം ഗതാഗതത്തിരക്ക് രൂക്ഷമായിരിക്കുമെന്ന മുന്നറിയിപ്പാണ് അധികൃതർ നൽകുന്നത്.   നേതാജി സുഭാഷ് മാർഗ്, നിഷാദ് രാജ് മാർഗ്, ജെഎൽഎൻ മാർഗ്, തുർക്ക്മാൻ ഗേറ്റ് എന്നിവിടങ്ങളിൽ വൈകിട്ട് 5 മുതൽ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. രാംലീല, ചെങ്കോട്ട എന്നിവിടങ്ങളിലെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പ്രമുഖരെത്തുന്ന സാഹചര്യത്തിലാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com