ADVERTISEMENT

ന്യൂഡൽഹി ∙ വളർത്തു നായ്ക്കൾക്കും തെരുവു നായ്ക്കൾക്കും സൗജന്യ പേവിഷ പ്രതിരോധ കുത്തിവയ്പിനു ഡൽഹി മുനിസിപ്പൽ കോർപറേഷന്റെ നേതൃത്വത്തിൽ ഇന്നു ക്യാംപുകൾ നടത്തും. ഡൽഹിയിൽ നായ്ക്കളുടെ കടിയേൽക്കുന്ന സംഭവങ്ങൾ വർധിച്ചതു കണക്കിലെടുത്താണ് കോർപറേഷന്റെ നേതൃത്വത്തിൽ പ്രതിരോധ കുത്തിവയ്പിനു ക്യാംപുകൾ സംഘടിപ്പിക്കുന്നത്. 

മയൂർ വിഹാർ പോക്കറ്റ് എ-3, മാളവ്യ നഗർ കമ്യൂണിറ്റി സെന്റർ, നാംഗ്‍ലി മൃഗാശുപത്രി, ദ്വാരക സെക്ടർ -17, രോഹിണി ഡിസി ചൗക്ക്, സെക്ടർ-9/13 എന്നിവിടങ്ങളിലാണ് ക്യാംപുകൾ നടക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com