യമുനാ നദി തീരപ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിനടിയിൽ തന്നെ

Yamuna-River
ദുരിതം ഒഴുകിമാറട്ടെ, അവൻ സുഖമായുറങ്ങട്ടെ...പളപളപ്പുള്ള ഡൽഹിയുടെ ആരും കാണാമൂലയിൽ കഴിയുന്ന ആയിരങ്ങളുടെ നിത്യദുരിതത്തിന്റെ ബാക്കിപത്രമാണിത്. യമുനാനദിയിൽ ജലനിരപ്പുയരുന്ന പതിവ് ഇക്കുറിയുമുണ്ട്. നദിക്കരയിൽ കുടിലു കെട്ടിത്താമസിച്ചിരുന്ന കുടുംബങ്ങൾ പലയിടത്തേക്കായി ചിതറിയിട്ടും ഇരച്ചു കയറുന്ന വെള്ളം തൊട്ടടുത്തുണ്ട്. വെയിൽ കൂടി കനത്തത്തോടെ കട്ടിലിനെ തൂണാക്കി മാറ്റി ഷീറ്റുകൾ വിരിച്ചു പിഞ്ചോമനയെ ഉറക്കുന്നു. യമുനാ ഖദറിൽ നിന്നുള്ള കാഴ്ച. ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ
SHARE

ന്യൂഡൽഹി ∙ യമുനാ നദിയിലെ ജലനിരപ്പിൽ നേരിയ കുറവുണ്ടെങ്കിലും വെള്ളമിറങ്ങാത്തതിനാൽ തീരപ്രദേശങ്ങളിലെ വീടുകളിലേക്ക് മടങ്ങാനാവാതെ കുടുംബങ്ങൾ. ജലനിരപ്പ് ഇപ്പോഴും അപകടനിലയ്ക്കു മുകളിലാണെന്ന് അധികൃതർ വ്യക്തമാക്കി. ഹരിയാനയിലെ ഹത്നി കുണ്ഡ് ഡാമിൽ നിന്നു തുറന്നുവിടുന്ന ജലത്തിന്റെ അളവു കുറച്ചതോടെയാണ് യമുനയിലെ ജലനിരപ്പ് കുറയാൻ തുടങ്ങിയത്. 

വൃഷ്ടിപ്രദേശങ്ങളിൽ ഉൾപ്പെടെ മഴ കുറഞ്ഞതിനാൽ രണ്ടു ദിവസത്തിനുള്ളിൽ ജലനിരപ്പ് സാധാരണ നിലയിലാവുമെന്നാണ് പ്രതീക്ഷ. വെള്ളം പൂർണമായും ഇറങ്ങുന്നതുവരെ ജനങ്ങളെ തീരപ്രദേശങ്ങളിലേക്ക് തിരിച്ചയയ്ക്കാതിരിക്കാൻ ജാഗ്രത പുലർത്തുന്നുണ്ട്. ഇതിനായി സിവിൽ ഡിഫൻസ് വൊളന്റിയർമാരുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ടെന്നും ജില്ലാ അധികൃതർ വ്യക്തമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA