ADVERTISEMENT

ന്യൂഡൽഹി ∙ എയിംസിന്റെ സെർവറിനു നേരെയുണ്ടായ സൈബർ ആക്രമണത്തിൽ ഡൽഹി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.   റാൻസംവെയർ ആക്രമണമാണുണ്ടായതെന്നാണു പൊലീസ് നിഗമനം. ബുധനാഴ്ച രാവിലെയുണ്ടായ പ്രശ്നം പരിഹരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ രോഗികൾക്കു വേണ്ടി പുതിയ മാർഗരേഖ എയിംസ് അധികൃതർ പുറത്തിറക്കി. 

ഇതനുസരിച്ച് രോഗികളുടെ പ്രവേശനം, ഡിസ്ചാർജ്, ട്രാൻസ്ഫർ എന്നിവയെല്ലാം ജീവനക്കാർ നേരിട്ടാകും കൈകാര്യം ചെയ്യുക. ഓൺലൈൻ മാർഗങ്ങൾ ഇല്ലാത്തതിനാൽ എല്ലാ നടപടികൾക്കും കൂടുതൽ സമയമെടുത്തേക്കുമെന്നും അധികൃതർ പറഞ്ഞു. ബുധനാഴ്ച രാവിലെ 7 മണിക്കാണു സെർവർ ഡൗൺ ആയത് കണ്ടെത്തിയത്. ഒപിഡി സേവനങ്ങൾ, സാംപിൾ കലക്‌ഷൻ എന്നിവയെല്ലാം ജീവനക്കാർ നേരിട്ടു ചെയ്യേണ്ടി വന്നു. നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ അധികൃതരാണു പ്രശ്നം പരിഹരിക്കാൻ രംഗത്തുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com