ADVERTISEMENT

ന്യൂഡൽഹി∙ ചാന്ദ്നി ചൗക്കിലെ ഭാഗീരഥ് പാലസ് മാർക്കറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ നൂറോളം കടകൾ കത്തിനശിച്ചു. സംഭവത്തിൽ ആർക്കും പരുക്കില്ലെന്ന് അഗ്നിശമന സേന അറിയിച്ചു. ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ വ്യാഴാഴ്ച രാത്രി ഒൻപതരയോടെയാണ് തീപടർന്നത്. അഗ്നിശമന സേന മണിക്കൂറുകൾ പരിശ്രമിച്ചാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇന്നലെ രാവിലെയോടെയാണ് തീ പൂർണമായും നിയന്ത്രണ വിധേയമായത്. 

ഒരു കടയിൽ നിന്നാണ് തീ മാർക്കറ്റിലെ മറ്റു കടകളിലേക്കും പടർന്നു പിടിച്ചത്.    നാൽപ്പതോളം അഗ്നിശമന വാഹനങ്ങൾ ഉപയോഗിച്ചാണ് തീപടരാതെ നിയന്ത്രിച്ചത്. കടകളിൽ പലതും കാലപ്പഴക്കം കാരണം തകരാൻ സാധ്യതയുള്ളതിനാൽ ആളുകളെ പ്രദേശത്തേക്ക് അടുപ്പിക്കാതെ അഗ്നിശമന സേനയും പൊലീസും ചേർന്നാണ് തീയണയ്ക്കാനുള്ള നടപടികൾ ആരംഭിച്ചത്. മാർക്കറ്റിലെ 3 കെട്ടിടങ്ങൾ തകർന്നു വീഴുകയും ചെയ്തു. തീപിടിത്തത്തിൽ കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായതായി വ്യാപാരികൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com