ADVERTISEMENT

ന്യൂഡൽഹി∙ പ്രഗതി മൈതാനിലെ രാജ്യാന്തര വ്യാപാര മേളയിൽ കേരള പവിലിയനിലെ വിവിധ സ്റ്റാളുകളിൽ 10 മുതൽ 30 ശതമാനം വരെ  വിലക്കുറവ്. മേളയുടെ അവസാന ദിനമായ ഇന്ന് സാഫിന്റെ സ്റ്റാളിൽ  വിവിധ ഉൽപന്നങ്ങൾക്ക് 20 മുതൽ 25 ശതമാനം വരെ വിലക്കുറവ് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഫിഷറീസിന്റെയും മത്സ്യഫെഡിന്റെയും സ്റ്റാളിൽ എല്ലാ ഉൽപ്പന്നങ്ങൾക്കും 10 ശതമാനം വിലക്കുറവുണ്ട്. 

കേരള ബാംബു മിഷന്റെ സ്റ്റാളിൽ നിന്ന് ടെസ്റ്റ് ട്യൂബ് പ്ലാന്റർ രണ്ടെണ്ണം വാങ്ങുമ്പോൾ 100 രൂപയുടെ ഇളവു ലഭിക്കും. എൽഎസ്ജിഡിയുടെ സ്റ്റാളിൽ ഏലം, കുരുമുളക്, ഗ്രാംപൂ, വെളിച്ചെണ്ണ എന്നിവയ്ക്കും വിലക്കുറവുണ്ട്.  ഔഷധിയുടെ സ്റ്റാളിൽ 10 ശതമാനമാണ് ഇളവ്. ഹാന്റെക്സിന്റെ സ്റ്റാളിൽ എല്ലാ ഉൽപന്നങ്ങൾക്കും 30 ശതമാനം വിലക്കിഴിവ് ലഭിക്കും. മാർക്കറ്റ് ഫെഡിന്റെ ഉൽപന്നങ്ങൾക്ക് 20 ശതമാനം വിലക്കിഴിവ് ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com