ADVERTISEMENT

ന്യൂഡൽഹി ∙ മെഹ്റോളിയിലെ ശ്രദ്ധ വാൽക്കർ കേസിലെ പ്രതി അഫ്താബ് അമീൻ പൂനവാലയെ ഡിസംബർ 5നു നാർക്കോ പരിശോധനയ്ക്കു വിധേയനാക്കിയേക്കും. അഫ്താബിന്റെ നുണ പരിശോധന വരും ദിവസങ്ങളിലായി പൂർത്തിയാകുമെന്നാണു വിവരം. 3 പോളിഗ്രാഫ് ടെസ്റ്റുകൾ ഇതിനോടകം പൂർത്തിയാക്കിയിരുന്നു. വെള്ളിയാഴ്ച നടന്ന മൂന്നാമത്തെ പോളിഗ്രാഫ് 3 മണിക്കൂർ നീണ്ടു നിന്നു. 

ഇന്നും നാളെയുമായി രണ്ടു നുണ പരിശോധന കൂടി ഫൊറൻസിക് ലബോറട്ടിയിൽ നടത്തുമെന്നാണു വിവരം. കാമുകി ശ്രദ്ധ വാ‍ൽക്കറിനെ കൊലപ്പെടുത്തി 35 കഷണങ്ങളാക്കി ശരീരഭാഗങ്ങൾ മുറിച്ച് ഉപേക്ഷിച്ച സംഭവത്തിലാണു അഫ്താബ് പിടിയിലായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com