ADVERTISEMENT

ന്യൂഡൽഹി ∙ ഈ മാസം 25 വരെ നഗരത്തിൽ റിപ്പോർട്ട് ചെയ്തത് 1100ലേറെ ഡെങ്കിപ്പനി കേസുകൾ.  ഇതോടെ  ഈ വർഷത്തെ  രോഗനില 3300 കടന്നു. നവംബർ 18 വരെ ഡൽഹിയിൽ ആകെ റിപ്പോർട്ട് ചെയ്തിരുന്നത്  3044 ഡെങ്കിപ്പനി കേസുകളാണ്.  25 വരെയുള്ള  ഒരാഴ്ചയ്ക്കിടെ  279 കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം  3323 ആയി. ഈ വർഷം ഇതുവരെ  230 മലേറിയ, 44 ചിക്കൻ ഗുനിയ കേസുകളും റിപ്പോർട്ട് ചെയ്തെന്നാണു  കണക്കുകൾ. 

ഈ വർഷം ഡെങ്കിപ്പനി ബാധിച്ച് മരണമില്ലെന്ന് കോർപറേഷൻ രേഖകൾ വ്യക്തമാക്കുന്നു. അതേസമയം  കഴിഞ്ഞ വർഷം 23 പേരാണു മരിച്ചത്.  2015ൽ  ഒക്ടോബർ വരെ 10,600 ഡെങ്കി കേസുകളാണു റിപ്പോർട്ട് ചെയ്തിരുന്നത്. 

ഈ വർഷം നവംബർ 18 വരെ 1,67,319 വീടുകളിൽ കൊതുക് മുട്ടയിടുന്നതു കണ്ടെത്തിയെന്നും ഇതിൽ 1,17,868 പേർക്കു നോട്ടിസ് അച്ചെന്നും കോർപറേഷൻ വ്യക്തമാക്കി. 

ഓരോ മാസവും സ്ഥിരീകരിച്ച ഡെങ്കി കേസുകൾ

∙ ജനുവരി– 23

∙ ഫെബ്രുവരി– 16

∙ മാർച്ച്– 22

∙ ഏപ്രിൽ– 20

∙ മേയ്– 30

∙ ജൂൺ– 32

∙ ജൂലൈ– 26

∙ ഓഗസ്റ്റ്– 75

∙ സെപ്റ്റംബർ– 693

∙ ഒക്ടോബർ– 1238

∙ നവംബർ (25 വരെ)– 1148

കഴിഞ്ഞ 4 വർഷങ്ങളിൽ ജനുവരി ഒന്നുമുതൽ നവംബർ 25 വരെയുള്ള  ഡെങ്കിക്കേസ്

∙ 2018– 2657

∙ 2019– 1786

∙ 2020–950

∙ 2021–8276

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com