സ്കൂളിൽ വ്യാജ ബോംബ് ഭീഷണി
Mail This Article
×
ന്യൂഡൽഹി ∙ സൗത്ത് ഡൽഹിയിലെ സ്വകാര്യ സ്കൂളിൽ വ്യാജ ബോംബ് ഭീഷണി. സാദിഖ് നഗറിലെ ഇന്ത്യൻ പബ്ലിക് സ്കൂളിന്റെ ഔദ്യോഗിക ഇ–മെയിൽ വിലാസത്തിലാണ് ഉച്ചയ്ക്ക് 1.19നു ബോംബ് ഭീഷണി സന്ദേശമെത്തിയത്. അധികൃതർ ഉടൻ പൊലീസിൽ വിവരം അറിയിച്ചു. വിദ്യാർഥികളെ മുഴുവൻ മാറ്റിയ ശേഷം ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.