ADVERTISEMENT
ന്യൂഡൽഹി ∙ ജനുവരി ഒന്നു മുതൽ സിഎൻജി, ഇലക്ട്രിക് ഓട്ടോകൾ മാത്രമേ ദേശീയതലസ്ഥാന മേഖലയിൽ റജിസ്റ്റർ ചെയ്യാൻ അനുവദിക്കാവൂ എന്നു കേന്ദ്ര വായുമലിനീകരണ നിയന്ത്രണ കമ്മിഷൻ സംസ്ഥാനങ്ങൾക്കു നിർദേശം നൽകി.   യുപി, രാജസ്ഥാൻ, ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കും ഈ നിർദേശം നൽകിയിട്ടുണ്ട്. 2026 അവസാനത്തോടെ ഡീസൽ ഓട്ടോറിക്ഷകൾ ദേശീയതലസ്ഥാന മേഖലയിൽ നിന്നു പൂർണമായി ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണിത്. 2027 ജനുവരി ഒന്നു മുതൽ സിഎൻജി, ഇലക്ട്രിക് ഓട്ടോകൾ മാത്രമാക്കുക എന്നതാണു ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. ഡൽഹിയും ഹരിയാനയിലെ 14 ജില്ലകളും  യുപിയിലെ എട്ടും രാജസ്ഥാനിലെ രണ്ടും ജില്ലകളും ഉൾപ്പെടുന്നതാണ് എൻസിആർ മേഖല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com