വായു മലിനീകരണം അതീവ ഗുരുതരം ബിഎസ്-3 പെട്രോൾ, ബിഎസ്-4 ഡീസൽ നാലുചക്രവാഹനങ്ങൾക്ക് നിരോധനം

PTI12_05_2022_000094A
പുകയിൽ ഇഴഞ്ഞുനീങ്ങി: വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിലായിരിക്കേ പൊടിപടലം നിറഞ്ഞ ഗുരുഗ്രാം– ഡൽഹി എക്സ്പ്രസ് വേയിലൂടെ നീങ്ങുന്ന വാഹനങ്ങൾ. ചിത്രം: പിടിഐ
SHARE

ന്യൂഡൽഹി ∙ വായു മലിനീകരണം വീണ്ടും രൂക്ഷമാകുന്നത് കണക്കിലെടുത്ത് നഗരത്തിൽ ബിഎസ്-3 പെട്രോൾ, ബിഎസ്-4 ഡീസൽ നാലുചക്രവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. കേന്ദ്ര വായു ഗുണനിലവാര പരിപാലന സമിതി ഉന്നതതല യോഗത്തിന്റെ നിർദേശപ്രകാരമാണ് 9 വരെ സംസ്ഥാന സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. 

അടിയന്തര സേവനങ്ങൾ, സർക്കാർ വാഹനങ്ങൾ, തിരഞ്ഞെടുപ്പു കമ്മിഷന്റെ വാഹനങ്ങൾ, ഗതാഗതവകുപ്പിന്റെ വാഹനങ്ങൾ എന്നിവയ്ക്കു നിരോധനം ബാധകമല്ല. നിരോധനം ലംഘിക്കുന്ന വാഹന ഉടമകൾക്ക് 20,000 രൂപ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. 

അന്തരീക്ഷ വായു നിലവാര സൂചിക 4ന് രേഖപ്പെടുത്തിയത് 447 ആണ്. സൂചിക 400 കടന്നാൽ സ്ഥിതി അതീവഗുരുതരമെന്നാണ് കണക്കാക്കുന്നത്. ഇന്നലെ സ്ഥിതി സ്വൽപം മെച്ചപ്പെട്ടതിനെ തുടർന്ന് വായു നിലവാര സൂചിക 347ലേക്ക് താഴ്ന്നു. 

കഴിഞ്ഞ ദിവസം ഡൽഹി, എൻസിആർ മേഖലകളിൽ അത്യാവശ്യമല്ലാത്ത കെട്ടിട നിർമാണ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS