‘ആദ്യ ട്രാൻസ്ജെൻഡർ’; ഒന്നാമതെത്തി ഒരേയൊരു ബോബി

PTI12_07_2022_000157B
SHARE

എഎപി മികച്ച വിജയം നേടുമ്പോൾ ഒപ്പം പുതിയ ചരിത്രം കുറിക്കുകയാണു ബോബിയും. സുൽത്താൻപുരിയിൽ നിന്നു ജയിച്ച എഎപി സ്ഥാനാർഥിയായ ബോബി ഡൽഹി കോർപറേഷനിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ട്രാൻസ്ജെൻഡറാണ്. കോൺഗ്രസിന്റെ വരുൺ ധാക്കയെ 6,714 വോട്ടുകൾക്കു പരാജയപ്പെടുത്തിയാണു ബോബിയുടെ മിന്നും ജയം.

2017ൽ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നുവെങ്കിലും ജയിക്കാനായിരുന്നില്ല. ഭിന്നശേഷിക്കാരായ സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ബോബിയെ ഇക്കുറി എഎപി സ്ഥാനാർഥിയാക്കുകയായിരുന്നു. ഈ വിജയം തനിക്കായി കഠിനപ്രയത്നം നടത്തിയവർക്കു സമർപ്പിക്കുന്നുവെന്നും അഴിമതി ഇല്ലാത്ത നാടിനായി പ്രവർത്തിക്കുമെന്നും ബോബി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS