ചാവ്‌ല പീഡനക്കേസ്: പുനഃപരിശോധന ഹർജി ഉടൻ പരിഗണിക്കുമെന്ന് സുപ്രീം കോടതി

pathanamthitta-rape
SHARE

ന്യൂഡൽഹി ∙ ചാവ്‌ല പീഡനക്കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ നൽകിയ പുനഃപരിശോധന ഹർജി പരിഗണിക്കുന്നത് ഉടൻ തീരുമാനിക്കുമെന്നു സുപ്രീം കോടതി വ്യക്തമാക്കി. പുനഃപരിശോധനാ ഹർജി സമർപ്പിച്ചിട്ടുണ്ടെന്നു അഭിഭാഷകൻ കോടതിയെ അറിയിച്ചപ്പോഴാണ് ഇക്കാര്യം അടുത്തയാഴ്ച തീരുമാനിക്കുമെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്  അറിയിച്ചത്.  ഇതൊരു പ്രധാനപ്പെട്ട വിഷയമാണെന്നും  പൊതുജനങ്ങളുടെ കോടതിയിലുള്ള വിശ്വാസം ചർച്ച ചെയ്യപ്പെടുമെന്നും  അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണ് വിഷയത്തിൽ ഉടൻ തീരുമാനമെടുക്കാമെന്നു കോടതി പറഞ്ഞത്. 

ചാവ്‌ല ഗ്രാമത്തിൽ നിന്നു യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതികളായ രവികുമാർ, രാഹുൽ, വിനോദ് എന്നിവരെ സുപ്രീം കോടതി ഈ മാസം ഏഴിനാണു വിട്ടയച്ചത്. 2012ലാണ് ഡൽഹിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ 19 വയസ്സുകാരിയെ ഹരിയാനയിൽ വച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണ് സംഭവം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 3 പേർ അറസ്റ്റിലായി.  2014 ഫെബ്രുവരിയിലാണ് കേസിലെ മൂന്ന് പ്രതികൾക്കും ഡൽഹിയിലെ കോടതി വധശിക്ഷ വിധിച്ചത്. അതേവർഷം ഓഗസ്റ്റ് 26നു ഹൈക്കോടതി ഇത് ശരിവയ്ക്കുകയും ചെയ്തിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS