ADVERTISEMENT

ന്യൂഡൽഹി ∙ ഓവർസീസ് സിറ്റിസൺഷിപ് ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് റദ്ദാക്കിയതിനെതിരെ അക്കാദമിക് വിദഗ്ധൻ അശോക് സ്വയിൻ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിന്റെ മറുപടി തേടി.  4 ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നാണു നിർദേശം.  സ്വീഡനിലെ  ഉപ്സല യൂണിവേഴ്സിറ്റിയിൽ ഡിപാർട്ട്മെന്റ് ഓഫ് പീസ് ആൻഡ് കോൺഫ്ലിറ്റ്  റിസർച്ചിൽ  മേധാവിയായ അശോക് തന്റെ ഒസിഐ കാർഡ് റദ്ദാക്കിയതിനെതിരെ നൽകിയ ഹർജിയാണു ജസ്റ്റിസ് പ്രതിഭാ എം. സിങ് പരിഗണിച്ചത്.

   പ്രകോപനപരമായ പ്രസംഗങ്ങളും രാജ്യവിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്നെന്നു കാട്ടി 2020ൽ തനിക്കു  കാരണംകാണിക്കൽ നോട്ടിസ് ലഭിച്ചിരുന്നുവെന്നും ഇതിന്റെ തുടർച്ചയായി ഈ വർഷം ഫെബ്രുവരി 8നു തന്റെ കാർഡ് റദ്ദാക്കിയെന്നും  ഹർജിയിൽ പറയുന്നു. തന്റെ വാദം കേൾക്കാനും  മറുപടി പരിശോധിക്കാനും കേന്ദ്രം തയാറായില്ലെന്നും അദ്ദേഹം ഹർജിയിൽ പറയുന്നു. വിഷയം ഫെബ്രുവരി 7നു വീണ്ടും പരിഗണിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com